Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

സിമാക് കുടുംബ സംഗമവും പുരസ്‌കാര സമര്‍പണവും 18ന് വടകര ടൗണ്‍ ഹാളില്‍

May 14, 2025
in പ്രാദേശികം
A A
സിമാക് കുടുംബ സംഗമവും പുരസ്‌കാര സമര്‍പണവും 18ന് വടകര ടൗണ്‍ ഹാളില്‍
Share on FacebookShare on Twitter

വടകര: മടപ്പള്ളി ഗവ. കോളജിലെ പൂര്‍വകാല കെഎസ്‌യു പ്രവര്‍ത്തകരുടെ കുട്ടായ്മയായ സിമാക് (സോഷ്യോകള്‍ച്ചറല്‍ ഇനിഷ്യേറ്റീവ് ഓഫ് മടപ്പള്ളി അലൂമിനി കോണ്‍ഗ്രസ്) സംഘടിപ്പിക്കുന്ന കടുംബ സംഗമം മെയ് 18ന് വടകര ടൗണ്‍ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാലത്ത് 9:30 ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ അബിന്‍ വര്‍ക്കി മുഖ്യപഭാഷണം നടത്തും. മനയില്‍ നാരായണന് (തിക്കോടി) ഉമ്മന്‍ ചാണ്ടി സദ്ഭാവന പുരസ്‌കാരം അഡ്വ. കെ.പ്രവീണ്‍ കുമാര്‍ സമര്‍പ്പിക്കും. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും.
വൈകിട്ട് 4 മണിക്ക് സമാപന സമ്മേളനം ഷാഫി പറമ്പില്‍ എംപി ഉദ്ഘാടനം ചെയ്യും.  5 മണിക്ക് ‘സംഗീതമാണ് ലഹരി’ എന്ന സന്ദേശം ഉയര്‍ത്തിക്കൊണ്ട് പ്രശസ്ത ഗായകന്‍ ഡോ. ഹംബിള്‍ ഷൈന്‍ നയിക്കുന്ന ‘ഗസല്‍ സന്ധ്യ’ അരങ്ങേറും. വാര്‍ത്താ സമ്മേളനത്തില്‍ കെ.മുരളീധരന്‍, ഡോ. കെ.പി അമ്മുക്കുട്ടി, ചിത്രാംഗദന്‍ എസ്.കെ, ബാബു രാജന്‍ എം.പി എന്നിവര്‍ പങ്കെടുത്തു.

RECOMMENDED NEWS

ലഹരിക്കും ഓണ്‍ലൈന്‍ തട്ടിപ്പിനുമെതിരെ സ്ത്രീകളുടെ പ്രതിഷേധാഗ്നി

ലഹരിക്കും ഓണ്‍ലൈന്‍ തട്ടിപ്പിനുമെതിരെ സ്ത്രീകളുടെ പ്രതിഷേധാഗ്നി

5 months ago

എംപിയും എംഎല്‍എയും ഇടപെട്ടു; കുഞ്ഞിപ്പള്ളിയില്‍ ദേശീയപാത പ്രവൃത്തി 27 വരെ നിര്‍ത്തി

5 months ago
നാട്ടുകാരുടെ ചിരകാല സ്വപ്നം പൂവണിയുന്നു; റോഡ് പണി തുടങ്ങി

നാട്ടുകാരുടെ ചിരകാല സ്വപ്നം പൂവണിയുന്നു; റോഡ് പണി തുടങ്ങി

2 months ago
ആര്‍എംഎസ് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണം; തപാല്‍ ജീവനക്കാര്‍ മാര്‍ച്ച് നടത്തി

ആര്‍എംഎസ് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണം; തപാല്‍ ജീവനക്കാര്‍ മാര്‍ച്ച് നടത്തി

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal