Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ദേശവിരുദ്ധ പ്രസ്താവന: അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പോലീസ്

May 14, 2025
in കേരളം
A A
ദേശവിരുദ്ധ പ്രസ്താവന: അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പോലീസ്
Share on FacebookShare on Twitter

കൊല്ലം: സംവിധായകനും ബിഗ്ബോസ് ജേതാവുമായ അഖില്‍ മാരാര്‍ക്കെതിരെ കേസെടുത്ത് പോലീസ്. സോഷ്യല്‍ മീഡിയ വഴി ദേശവിരുദ്ധ പ്രസ്താവന നടത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ വിമര്‍ശനം ഉന്നയിച്ചതിന് അഖില്‍ മാരാര്‍ക്കെതിരെ ബിജെപിയുടെ പരാതിയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കൊട്ടാരക്കര പോലീസ് കേസെടുത്തത്.
രാജ്യത്തിന്റെ പരമാധികാരത്തെയും ഐക്യത്തെയും അഖണ്ഡതയെയും വ്രണപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ സമൂഹ മാധ്യമത്തിലൂടെ അഖില്‍ മാരാര്‍ ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് എഫ്ഐആര്‍. കഴിഞ്ഞ ദിവസമാണ് അഖില്‍ മാരാര്‍ പഹല്‍ഗാം വിഷയം ഉയര്‍ത്തി ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചത്.
പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഒരാളെ പോലും പിടികൂടിയില്ലെന്നും ഇന്ത്യ ബലൂചിസ്ഥാന് ആയുധങ്ങള്‍ നല്‍കി പാകിസ്ഥാനില്‍ സംഘര്‍ഷം സൃഷ്ടിച്ചെന്നുമാണ് അഖില്‍ മാരാരുടെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കണം എന്നതിന് യാതൊരു തര്‍ക്കവും വേണ്ട. എന്നാലത് ആത്മാഭിമാനം അമേരിക്കയ്ക്ക് പണയം വെച്ചിട്ടാവരുത് എന്നും അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു
ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കരയാണ് അഖില്‍ മാരാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.

 

RECOMMENDED NEWS

അഴിയൂരില്‍ സ്റ്റീല്‍  കണ്ടെയ്‌നര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍; ബോംബെന്ന് സംശയം

അഴിയൂരില്‍ സ്റ്റീല്‍ കണ്ടെയ്‌നര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍; ബോംബെന്ന് സംശയം

3 months ago
ആക്രമണം തുടര്‍ന്ന് പാകിസ്ഥാന്‍; തിരിച്ചടിച്ച് ഇന്ത്യ

ആക്രമണം തുടര്‍ന്ന് പാകിസ്ഥാന്‍; തിരിച്ചടിച്ച് ഇന്ത്യ

1 month ago
മൊയിലോത്തറ ഗവ. എല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷം നടത്തി

മൊയിലോത്തറ ഗവ. എല്‍പി സ്‌കൂള്‍ വാര്‍ഷികാഘോഷം നടത്തി

2 months ago
ആശവർക്കർമാരോടുള്ള സർക്കാർ നയം തിരുത്തണം: മഹിളാ കോൺഗ്രസ്

ആശവർക്കർമാരോടുള്ള സർക്കാർ നയം തിരുത്തണം: മഹിളാ കോൺഗ്രസ്

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal