കൊയിലാണ്ടി: മരം മുറിക്കുന്നതിനിടെ അപകടം. പന ദേഹത്ത് വീണ് ഗൃഹനാഥന്‍ മരിച്ചു. കുറുവങ്ങാട് സ്വദേശി
വട്ടാംകണ്ടി ബാലനാണ് (65) മരിച്ചത്. ഇന്നു രാവിലെ കുറുവങ്ങാട്ടെ സ്വന്തം വീട്ടുവളപ്പിലെ പന മുറിക്കുന്നതിനിടെ മരം ദേഹത്ത് പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ അഗ്‌നി രക്ഷാ സേന ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. ഭാര്യ. ഗിരിജ. മക്കള്‍: ലജീഷ്, വിനീത് (കെഎസ്എഫ്ഇ), പരേതനായ വിവേക്. മരുമകള്‍: ശില്‍പ (ചീക്കിലോട്).

