വടകര: വടകര എജ്യുക്കേഷണല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ്
നടത്തി. പ്ലസ് ടുവിന് ശേഷം ഉന്നതപഠനത്തിലേക്കും തൊഴില്‍ മേഖലയിലേക്കും കൃത്യമായ ദിശാബോധം നല്‍കുന്നതിനുള്ള ഗൈഡന്‍സ് ക്ലാസ് കുട്ടികള്‍ക്ക് ഉപകാരപ്രദമായി. ടൗണ്‍ഹാളില്‍ നടന്ന പരിപാടി ഷാഫി പറമ്പില്‍ എംപി ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണണ്‍ കെ.പി ബിന്ദു മുഖ്യാതിഥിയായി. സംഘം പ്രസിഡന്റ് അഡ്വ. സി.വത്സലന്‍ അധ്യക്ഷത വഹിച്ചു. ഷാഫി പുല്‍പാറ
ക്ലാസെടുത്തു. വി.കെ പ്രേമന്‍, എന്‍.കെ രവീന്ദ്രന്‍, റീജ.കെ, ബാബു കരുവിലോടി, ബാബു ചാത്തോത്ത്, ബിജുല്‍ ആയാടത്തില്‍, കെ.കെ മുരുകദാസ്, സജിനി ഐ.കെ, ഗിരീഷ്.സി, ഡോ. കെ.പി അമ്മുക്കുട്ടി, പ്രൊഫ. എം.വിജയലക്ഷ്മി, സുബിത്ത് സി.കെ, ആയിഷ റിസ്‌ന, കിഷോര്‍കാന്ത് മുയിപ്പോത്ത് എന്നിവര്‍ സംസാരിച്ചു.


