Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കെഎടിഎഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടങ്ങി

May 14, 2025
in പ്രാദേശികം
A A
കെഎടിഎഫ് മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ തുടങ്ങി
Share on FacebookShare on Twitter

ആയഞ്ചേരി: ‘ഒരുമിക്കാം കരുത്തേകാം’ എന്ന സന്ദേശത്തില്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ (കെഎടിഎഫ്) വടകര വിദ്യാഭ്യാസ ജില്ലാ മെമ്പര്‍ഷിപ്പ് ക്യാംപയിന്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല പ്രസിഡന്റ് വി.കെ സുബൈറിന് നല്‍കി ഉദ്ഘാടനം ചെയ്തു. അധ്യാപകരും ജീവനക്കാരും അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കാണണമെന്ന് പാറക്കല്‍ അബ്ദുല്ല സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
ഭിന്നശേഷി നിയമം നിലവില്‍ വന്നതിന് ശേഷം പുതുതായി നിയമനം ലഭിച്ച അധ്യാപകര്‍ക്ക് സര്‍വീസ് ആനുകൂല്യങ്ങളായ പ്രൊബേഷന്‍, ഇന്‍ക്രിമെന്റ്, പ്രമോഷന്‍ എന്നിവ തടയപ്പെടുന്നുണ്ട്. കെ ടെറ്റ് പാസാകാത്ത അധ്യാപകര്‍ക്ക് മേല്‍പറഞ്ഞ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കുന്നില്ല. പ്രൈമറി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ഭാഷാ അധ്യാപക തസ്തിക നിലനിര്‍ത്താന്‍ കുട്ടികളുടെ എണ്ണം കുറക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ തസ്തിക നിര്‍ണയത്തിന് വിദ്യാര്‍ഥികളുടെ ആനുപാതം കുറച്ചിരുന്നു. പക്ഷെ ആ ആനുകൂല്യം ഭാഷാധ്യാപകര്‍ക്ക് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി കെ.വി അബ്ദുല്‍ ജൈസല്‍, ഭാരവാഹികളായ സി.കെ സാജിദ്, കുഞ്ഞമ്മദ് കുന്നുമ്മല്‍ എന്നിവര്‍ സംബന്ധിച്ചു.

RECOMMENDED NEWS

നാദാപുരം റോഡ് വെലക്കാട്ട് കമല അന്തരിച്ചു

നാദാപുരം റോഡ് വെലക്കാട്ട് കമല അന്തരിച്ചു

3 months ago

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണം: ആത്മഹത്യപ്രേരണയ്ക്ക് കേസെടുത്തു

5 months ago
രാഘൂട്ടി ഗുരുസ്വാമി അന്തരിച്ചു

രാഘൂട്ടി ഗുരുസ്വാമി അന്തരിച്ചു

4 weeks ago
ഭാരതത്തിന്റെ മഹത് വാക്കാണ് അഹിംസ: ജോര്‍ജ് പോള്‍

ഭാരതത്തിന്റെ മഹത് വാക്കാണ് അഹിംസ: ജോര്‍ജ് പോള്‍

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal