വള്ളിയാട്: മൊബൈല്‍ ഫോണിന്റെയും വീഡിയോ ഗെയിമിന്റെയും പിടിയില്‍ നിന്നു വേനലവധിയെ
ആസ്വാദ്യകരമാക്കാന്‍ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമായി വള്ളിയാട് എംഎല്‍പി സ്‌കൂളില്‍ സമ്മര്‍ ക്യാമ്പ് ഒരുക്കി. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഡയറ്റ് ലക്ചറര്‍ ടി.എന്‍.കെ നിഷ നിര്‍വഹിച്ചു. അടുത്ത അധ്യയന വര്‍ഷത്തേക്ക് സ്‌കൂള്‍ പ്രവേശനം നേടിയ കുട്ടികള്‍ക്കുള്ള സ്‌കൂള്‍ബാഗ്, പുസ്തകം ഇവയുടെ വിതരണ ഉദ്ഘാടനവും നടന്നു. അയനിക്കാട് ജിഡബ്ല്യുഎല്‍പിഎസിലെ സജിത, മേലടി ഗവണ്‍മെന്റ് ഫിഷറീസ് എല്‍പിഎസിലെ ബിജുമോള്‍ എന്നിവര്‍ സെഷന്‍ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് ജസ്‌ന എ.ആര്‍, സ്റ്റാഫ് സെക്രട്ടറി ബേബി ഷംന എന്‍.എസ്, എസ്ആര്‍ജി കണ്‍വീനര്‍ രജനി
എന്‍.കെ, എംപിടിഎ ജസ്‌ന, മാനേജ്‌മെന്റ് അംഗം മുഹമ്മദ് ഫാരിസ്.വി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. രക്ഷിതാക്കളുടെയും കുട്ടികളുടെയും സജീവമായ ഇടപെടലുകള്‍ ക്യാമ്പ് അവിസ്മരണീയമാക്കി. നിത്യ ജീവിതത്തില്‍ യാദൃശ്ചികമായി നടക്കുന്ന പരീക്ഷണങ്ങള്‍ കുട്ടികളെ വിസ്മയിപ്പിച്ചു.


