പുറമേരി: പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്നിരുന്ന പുറമേരി ഉദയപുരം മഹാദേവ ക്ഷേത്രത്തില്‍ നെയ്യമൃത് വ്രതം
പുനരാരംഭിച്ചു. മേടമാസത്തിലെ ചോതി നാളില്‍ ആനന്ദഭവന് ഗംഗാധരന് നമ്പ്യാര്‍, തെക്കയില്‍ രാജക്കുറുപ്പ്, കുളങ്ങരത്ത് മുദ്ര രവീന്ദ്രന് മേനോക്കി, വടക്കയില്‍ സുരേഷ് അടിയോടി, മുതുവാട്ട് പത്മരാജന് നായര്‍ എന്നിവര്‍ ഉദയപുരം നെയ്യമൃത് മഠത്തില്‍ പ്രവേശിച്ചു. 21 ദിവസത്തെ വ്രതത്തിനുശേഷം സംഘം ജൂണ്‍ ഒന്നിന് കൊട്ടിയൂരിലേക്ക് യാത്രയാവും. ഏഴു ദിവസം വിവിധ മഠങ്ങളില്‍ തങ്ങിയ ശേഷം എട്ടാം നാളില്‍ കൊട്ടിയൂരിലെത്തും.

