മണിയൂര്‍: കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറിയുടെ പ്രഥമ സെക്രട്ടറിയും കവിയും വിദ്യാഭ്യാസ-സാംസ്‌കാരിക
പ്രവര്‍ത്തകനുമായ ജി.കെ ഒതയോത്തിന്റെ മൂന്നാമത്തെ പുസ്തകം ‘യാത്രാനുഭൂതികള്‍’ (യാത്രാ വിവരണം) പ്രകാശനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ മനോജ് മണിയൂര്‍, കോച്ചേരി രാധാകൃഷ്ണന് കൈമാറിയാണ് പ്രകാശനം നിര്‍വഹിച്ചത്. കടത്തനാട് കോളജ് പ്രിന്‍സിപ്പള്‍ ഡോ. കെ.സി ബബിത പുസ്തകം പരിചയപ്പെടുത്തി.
തുഞ്ചന്‍ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടന്ന
ചടങ്ങില്‍ എം.പി അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു. കെ.ശ്രീനിവാസന്‍, കുട്ടിക്കൃഷ്ണന്‍, കുയ്യടി കൃഷ്ണന്‍, വല്ലത്ത് ബാലകൃഷ്ണന്‍, രാജീവന്‍ കണ്ണമ്പത്ത്, ബാലന്‍ നീലാംമ്പരി, രാധാകൃഷ്ണന്‍ ഒതയോത്ത് എന്നിവര്‍ പ്രസംഗിച്ചു. ലൈബ്രറി സെക്രട്ടറി ടി.പി രാജീവന്‍ സ്വാഗതവും വി.ടി ലെനിന്‍ നന്ദിയും പറഞ്ഞു.

തുഞ്ചന്‍ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടന്ന

