കക്കട്ടില്‍: വടകര കാര്‍ഷിക സഹകരണ ഗ്രാമ ഭൂവികസന ബാങ്ക് ഭരണ സമിതിയിലേക്ക് പതിനൊന്ന് ഐക്യ ജനാധിപത്യ
മുന്നണി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വി.എം ചന്ദ്രന്‍, പ്രമോദ് കക്കട്ടില്‍, ടി.കെ അശോകന്‍, കളത്തില്‍ പിതാംബരന്‍, സൂരേഷ് കൂരാറ, ഗീത തറമ്മല്‍, സജീഷ എടക്കുടി, സായൂജ് പുത്തന്‍പുരയില്‍ (കോണ്‍ഗ്രസ്), മുഹമ്മദ് ബംഗ്ലത്ത്, എ.പി കുഞ്ഞബ്ദുള്ള, ജാസ്മിന കല്ലേരി (മുസ്ലിം ലീഗ്) എന്നിവരാണ് വിജയിച്ചത്. വി.എം ചന്ദ്രന്‍ പ്രസിഡന്റായും മുഹമ്മദ് ബംഗ്ലത്തിനെ വൈസ് പ്രസിഡന്റായും സംസ്ഥാന ബാങ്ക്
പ്രതിനിധിയായി പ്രമോദ് കക്കട്ടിലിനെയും തെരഞ്ഞെടുത്തു. ഭാരവാഹികളെ അനുമോദിച്ച് ശ്രീജേഷ് ഊരത്ത്, കെ.സജീവന്‍, കെ.പി രാജന്‍, പി.കെ സുരേഷ്, എലിയാറ ആനന്ദന്‍, അച്യുതന്‍ പുതിയടത്ത്, സി.വി അഷറഫ്, പി.പി ദിനേശന്‍, ജമാല്‍ മൊകേരി എന്നിവര്‍ പ്രസംഗിച്ചു.


