വടകര: ജോലിക്കിടെ കിണറില്‍ അകപ്പെട്ടയാളെ വടകര അഗ്‌നിശമന സേന രക്ഷപ്പെടുത്തി. അയനിക്കാട് കാതേരി
അബ്ദുള്ള എന്നയാളുടെ വീട്ടിലെ 25 അടി താഴ്ചയുള്ള കിണറില്‍ ജോലിക്കിടെ കുടുങ്ങിയ അയനിക്കാട് സ്വദേശി ഷാജിക്കാണ് വടകര ഫയര്‍ഫോഴ്‌സ് രക്ഷയായത്. ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ എം.ടി റാഷിദ് കിണറില്‍ ഇറങ്ങി റെസ്‌ക്യൂ നെറ്റിന്റെ സഹായത്തോടെ രക്ഷപ്പെടുത്തുകയായിരുന്നു. സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ ആര്‍.ദീപകിന്റെ നേതൃത്വത്തില്‍ എത്തിയ രക്ഷാ സംഘത്തില്‍ ഫയര്‍ &റെസ്‌ക്യൂ
ഓഫീസര്‍മാരായ വി.കെ ബിനീഷ്, പി.എം സഹീര്‍, ടി.കെ ജിബിന്‍, എസ്.ആര്‍ സാരംഗ്, ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) മാരായ സുബൈര്‍.കെ, സന്തോഷ്.കെ, ഹോം ഗാര്‍ഡ് സത്യന്‍.എന്‍ എന്നിവര്‍ ഉണ്ടായിരുന്നു.


