അഴിയൂര്‍: ചോമ്പാല സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പുന്നോല്‍ കരീകുന്നുമ്മല്‍ ഹൗസില്‍ പി.സന്തോഷിന് കണ്ണീരില്‍
കുതിര്‍ന്ന യാത്രാമൊഴി. ചോമ്പാല സ്റ്റേഷനില്‍ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ വീട്ടിലെത്തിയ ശേഷം ഹൃദയസംബന്ധമായ അസ്വസ്ഥതകളെ തുടര്‍ന്ന് തലശ്ശേരി സഹകരണ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെയാണ് മരണം. രണ്ട് വര്‍ഷമായി ചോമ്പാല സ്റ്റേഷനില്‍ ജോലി ചെയ്തു വരികയായിരുന്നു. സൗമ്യ സ്വഭാവത്തിന് ഉടമയായ സന്തോഷിന്റെ മൃതശരീരം ചോമ്പാല്‍ സ്റ്റേഷനില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ അവസാനമായി ഒരു നോക്ക് കാണാന്‍ നാനാ തുറകളില്‍പ്പെട്ടവര്‍ എത്തി. റൂറല്‍
എസ്പി കെ.ഇ ബൈജുവിന്റെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നടന്നു. കെ.രമ എംഎല്‍എ, അഡീഷണല്‍ എസ്പി ശ്യാം ലാല്‍, ഹരിപ്രസാദ്, കെ.പി ചന്ദ്രന്‍, കെ.സുഭാഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ഗിരിജ, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജിത്ത്, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ടി.പി ബിനിഷ്, പി.ശ്രീധരന്‍, പി.ബാബുരാജ്, പി.എം അശോകന്‍, പ്രദീപ് ചോമ്പാല, ടി.സി രാമചന്ദ്രന്‍, പി.പി ഇസ്മായില്‍, വി.കെ അനില്‍ കുമാര്‍, കെ.എ
സുരേന്ദ്രന്‍, കെ.സജീവന്‍, ശരിധരന്‍ തോട്ടത്തില്‍, കവിത അനില്‍കുമാര്‍, ഹാരിസ് മുക്കാളി, കെ.കെ ജയചന്ദ്രന്‍, അഴിയൂര്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സി.കെ ബബിത എന്നിവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.



