Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ദേശീയ പണിമുടക്ക്: കര്‍ഷക തൊഴിലാളികള്‍ അണിചേരും

May 12, 2025
in പ്രാദേശികം
A A
ദേശീയ പണിമുടക്ക്: കര്‍ഷക തൊഴിലാളികള്‍ അണിചേരും
Share on FacebookShare on Twitter

വടകര: മോദി സര്‍ക്കാര്‍ വ്യവസായ കാര്‍ഷിക മേഖലയില്‍ നടപ്പിലാക്കുന്ന പിന്തിരിപ്പന്‍ നടപടികള്‍ക്കും ജനദ്രോഹ സാമ്പത്തിക നയങ്ങള്‍ക്കുമെതിരെ ട്രേഡ് യൂണിയനുകളുടെയും ഫെഡറേഷനുകളുടെയും ആഹ്വാന പ്രകാരം മെയ് 20ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ കര്‍ഷക തൊഴിലാളികളും അണിചേരും. ദേശീയ പണിമുടക്കില്‍ മുഴുവന്‍ കര്‍ഷക തൊഴിലാളികളും അണിനിരക്കാന്‍  കെഎസ്‌കെടിയു, ബികെഎംയു ജില്ലാ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് മെയ് 17ന് പഞ്ചായത്ത് തലത്തില്‍ പ്രകടനവും യോഗവും നടക്കും. വടകര കേളു ഏട്ടന്‍, പി.പി ശങ്കരന്‍ സ്മാരകത്തില്‍ ചേര്‍ന്ന സംയുക്ത കണ്‍വന്‍ഷന്‍ ബികെഎംയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി ബാബു ഉദ്ഘാടനം ചെയ്തു. കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് ആര്‍.പി ഭാസ്‌കരന്‍ അധ്യക്ഷനായി. കെഎസ്‌കെടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ ദിനേശന്‍, ടി.സുരേഷ്, പി.കെ കണ്ണന്‍, കെ.കെ മുഹമ്മദ്, സി.ബാലന്‍, പി.ബാബുരാജ് എന്നിവര്‍ സംസാരിച്ചു. ടി.കെ രാമചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

RECOMMENDED NEWS

ചോറോട് എം.പി.പ്രേമാനന്ദൻ അന്തരിച്ചു

ചോറോട് എം.പി.പ്രേമാനന്ദൻ അന്തരിച്ചു

5 months ago
ടിബി രോഗം അകറ്റാം; ഷോര്‍ട്ട് ഫിലിം ഒരുക്കി കുടുംബാരോഗ്യ കേന്ദ്രം

ടിബി രോഗം അകറ്റാം; ഷോര്‍ട്ട് ഫിലിം ഒരുക്കി കുടുംബാരോഗ്യ കേന്ദ്രം

2 months ago
കോണ്‍ഗ്രസിന് ഉണര്‍വേകി മഹാത്മ കുടുംബ സംഗമം

കോണ്‍ഗ്രസിന് ഉണര്‍വേകി മഹാത്മ കുടുംബ സംഗമം

2 months ago
വെളളികുളങ്ങര പനക്കൂല്‍ ശ്രീമതി അന്തരിച്ചു

വെളളികുളങ്ങര പനക്കൂല്‍ ശ്രീമതി അന്തരിച്ചു

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal