വടകര: പുതുപ്പണം ജവഹര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ക്യാമ്പയിനും അനുമോദനവും
സംഘടിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പി.രജനി ഉദ്ഘാടനം ചെയ്തു. ചെട്യാത്ത് യുപി സ്‌കുളില്‍ നടന്ന പരിപാടിയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയപ്രസാദ് ക്ലാസെടുത്തു. ട്രസ്റ്റ് പ്രസിഡന്റ് സി.വി.ശശിധരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കഥാരചനയില്‍ എ ഗ്രേഡ് നേടിയ അവനിജയേയും സംസ്ഥാന സ്‌കൂള്‍ ഗണിത ശാസ്ത്ര മേളയില്‍ എ ഗ്രേഡ് നേടിയ സിയ ഫാത്തിമയേയും ചെട്യാത്ത് യുപി സ്‌കൂളില്‍ നിന്നു സംസ്‌കൃതം സ്‌കോളര്‍ഷിപ്പ് വിജയികളായ അഹത.സി, സിയോന മനോജ്, ഫെലിഷ്.എസ്, ആരുഷി.എസ്, അക്ഷത.എസ്.ആര്‍, അന്‍സിക.എം.കെ, ധ്യാനിക.ടി,
അനില്‍വേദ്.ആര്‍, അശ്വിക.പി, വേദിക.എസ്.വി എന്നിവരേയും ചടങ്ങില്‍ അനുമോദിച്ചു. ദില്‍ഷാദ് സ്വാഗതവും രജില ബാബു നന്ദിയും പറഞ്ഞു.

