ന്യൂഡല്‍ഹി: പാകിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയ രണ്ട് പേര് പഞ്ചാബ് പോലീസിന്റെ പിടിയിലായി.
ഡല്‍ഹിയിലെ പാക്ക് ഹൈ കമ്മീഷനിലെ ഉദ്യോഗസ്ഥന് വേണ്ടി ചാര പ്രവര്‍ത്തനം നടത്തിയവരാണ് പിടിയിലായത്. മലേര്‍കോട്ല പോലീസാണ് ഇവരെ പിടികൂടിയത്. സൈനിക നീക്കങ്ങള്‍ ചോര്‍ത്തി നല്കി എന്നതാണ് ഒരാള്‍ക്കെതിരായ കുറ്റം. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് സഹായിയായ മറ്റൊരാളെയും പിടികൂടിയത്.
നിര്‍ണായക സൈനിക നീക്കങ്ങള്‍ ചോര്‍ത്തിയെന്നാണ് എഫ്ഐആര്‍. വിവരങ്ങള്‍ കൈമാറിയതിന് ഓണ്‍ലൈനിലൂടെ പ്രതിഫലം കൈപ്പറ്റി. പ്രാഥമിക അന്വേഷണം മാത്രമാണ് പൂര്‍ത്തിയായത്. ഇവരില്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണ്‍ പിടികൂടി. വിശദമായ അന്വേഷണം നടക്കുമെന്ന് പഞ്ചാബ് പൊലീസ് അറിയിച്ചു