തിരുവനന്തപുരം: ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന്
ഡല്‍ഹിയിലെത്തിയ മലയാളി വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗകര്യമൊരുക്കി ഇന്ത്യന്‍ റെയില്‍വേ. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇടപെട്ടാണ് പ്രത്യേക ട്രെയിന്‍ അനുവദിച്ചത്. ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് യാത്ര സൗകര്യം ഒരുക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
നിസാമുദ്ദീന്‍ സ്റ്റേഷനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചെന്ന്
സുരേഷ് ഗോപി അറിയിച്ചു. നിസാമുദ്ദീനില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഇന്ന് (ഞായര്‍) ഉച്ചയ്ക്ക് 2 മണിക്ക് പുറപ്പെടുന്ന സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷ്യല്‍ ട്രെയിനിലെ (ട്രെയിന്‍ നമ്പര്‍:04440) സ്ലീപ്പര്‍ ക്ലാസില്‍ ബെര്‍ത്തുകള്‍ ഒഴിവുണ്ട്. നാട്ടിലേക്ക് യാത്ര സൗകര്യം ലഭിക്കാത്ത മലയാളികള്‍ക്ക് ഇത് ഉപയോഗപ്പെടുത്താം.

നിസാമുദ്ദീന്‍ സ്റ്റേഷനില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചെന്ന്
