കൊയിലാണ്ടി: ഓട്ടോയുടെ മുകളിലേക്ക് ലോറി മറിഞ്ഞ് ഇരുവാഹനങ്ങളിലേയും ഡ്രൈവര്‍മാര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ
മൂന്നു മണിയോടെ വെങ്ങളം ബൈപ്പാസില്‍ തിരുവങ്ങൂര്‍ അണ്ടി കമ്പനിക്ക് സമീപമാണ് അപകടം. കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും ഓട്ടോറിക്ഷയുമാണ് അപകടത്തില്‍പെട്ടത്. ചരക്ക് കയറ്റിയ ലോറി പുതിയ ദേശീയ പാതയില്‍ നിന്നു സര്‍വീസ് റോഡിലേക്ക് കയറവെ ഡിവൈഡറില്‍ ഇടിച്ച് ഓട്ടോയ്ക്ക് മുകളിലേക്ക് മറിയുകയായിരുന്നു. മിനി ലോറിയിലെയും ഓട്ടോയിലെയും ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തില്‍പെട്ട വാഹനങ്ങള്‍ കൊയിലാണ്ടിയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയും പോലീസും ചേര്‍ന്ന്
ക്രെയിനിന്റെ സഹായത്തോടുകൂടി റോഡിന്റെ വശങ്ങളിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് കൊയിലാണ്ടി ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടു.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം.മജീദിന്റെ നേതൃത്വത്തില്‍ എഫ്ആര്‍ഒമാരായ കെ.എന്‍.രതീഷ്, ഇ.എം.നിധിപ്രസാദ്, എം.ലിനീഷ്, വി.എസ്.അ മല്‍, ഇ.കെ.നിതിന്‍ രാജ്, ഐ.ഇന്ദ്രജിത്ത്, ഹോംഗാര്‍ഡുമാരായ രാജേഷ് കെ പി, രാംദാസ്, ഷൈജു എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
-സുധീര്‍ കൊരയങ്ങാട്