കുറ്റ്യാടി: കുറ്റ്യാടി ഗ്രാമപഞ്ചായത്ത് നടുപ്പൊയില്‍ നിര്‍മിച്ച സ്നേഹ ബഡ്സ് ആന്റ് റിഹാബിലിറ്റേഷന്‍ സെന്ററിന്റെ
പുതിയ കെട്ടിടം പട്ടികജാതി-പട്ടിക വര്‍ഗക്ഷേമ മന്ത്രി ഒ.ആര് കേളു ഉദ്ഘാടനം ചെയ്തു. കെ.പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ അധ്യക്ഷത വഹിച്ചു. പി.സുരേന്ദ്രന്, ടി.കെ മോഹന്‍ദാസ്, പി.പി ചന്ദ്രന്, സബീന മോഹന്‍, ശോഭ കെ.പി, ഹാഷിം നമ്പാട്ടില്‍, എം.പി കരീം, കെ.നിഷ, ടി.കെ ബിജു, പി.കെ സുരേഷ്, വി.പി മൊയ്തു, ബാലന് വാഴയില്‍, ഒ.പി മഹേഷ്, കെ.വി ചന്ദ്രദാസ് എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി നഫീസ സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ ഇ.കെ നാണു നന്ദിയും പറഞ്ഞു. മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് നേടിയ ഡോ. ഡി.സച്ചിത്തിനെ ആദരിച്ചു. മന്ത്രി ഉപഹാരം സമ്മാനിച്ചു.

