വടകര: നിയുക്ത കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ
വസതിയില്‍ എത്തി. രാത്രി എട്ട് മണിയോടെയാണ് ചോമ്പാലിലെ വസതിയില്‍ സന്ദര്‍ശനം നടത്തിയത്. കെപിസിസി പ്രസിഡന്റ് എന്ന നിലയില്‍ എല്ലാ തലത്തിലും സഹകരണം തേടിയായിരുന്നു അദ്ദേഹത്തിന്റെ വരവ്.
പ്രസിഡന്റ് പദവി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നേതാക്കളെ കാണുന്നതിന്റെ തുടര്‍ച്ചയായിട്ടാണ് സന്ദര്‍ശനം. ജില്ലയില്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും പ്രതാപത്തിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. എല്ലാ വിധ സഹകരണവും നല്‍കുമെന്ന് മുല്ലപ്പള്ളിയും
പറഞ്ഞു.
നിയുക്ത വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി, ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍, മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള, കെപിസിസി അംഗം അഡ്വ ഐ.മൂസ, ഡിസിസി സെക്രട്ടറി ബാബു ഒഞ്ചിയം, മുന്നണി നേതാക്കളായ കോട്ടയില്‍ രാധാകൃഷ്ണന്‍, പി.ബാബുരാജ്, യു.എ.റഹീം, പ്രദീപ്. ചോമ്പാല, ബബിത്ത് ടി പി, കെ പി വിജയന്‍, കെ അന്‍വര്‍ ഹാജി, വി.കെ.അനില്‍കുമാര്‍, കെ പി രവിന്ദ്രന്‍, ഫിറോസ് കാളാണ്ടി എന്നിവരുമുണ്ടായിരുന്നു. നേരത്തെ നിയുക്ത കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ.പി.അനില്‍കുമാര്‍ മുല്ലപ്പള്ളിയെ സന്ദര്‍ശിച്ചിരുന്നു.