വടകര: ഒഞ്ചിയം ഗ്രാമപഞ്ചായത്ത് രൂപീകരിക്കപ്പെട്ടിട്ട് 60 വര്‍ഷം പൂര്‍ത്തിയായതിന്റെ ആഘോഷമായി നടക്കുന്ന ഗ്രാമോത്സവത്തിന്റെ ഭാഗമായി 11 മുതല്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് അരങ്ങേറുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രാദേശിക കായിക വികസനത്തിന്റെ ഭാഗമായി അഖിലകേരള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റും പ്രാദേശിക കളിക്കാര്‍ക്കുള്ള ടൂര്‍ണമെന്റും നടക്കും. 11 മുതല്‍ 18 വരെ രാത്രി 7:30ന് മടപ്പള്ളി ഗവണ്‍മെന്റ് കോളജില്‍ പ്രത്യേകം തയ്യാറാക്കിയ ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള എട്ട് പ്രമുഖ
ടീമുകള്‍ പങ്കെടുക്കും. ഗ്രാമോത്സവത്തിന്റെ ഭാഗമായി 2024 ഡിസംബര്‍ മുതല്‍ 2025 സപ്തംബര്‍ വരെ കലാ കായിക മത്സരങ്ങള്‍, ജീവന്‍രക്ഷാ പരിശീലനം, ഭിന്നശേഷി കലോത്സവം, വയോജനോത്സവം, ഇഫ്താര്‍ വിരുന്ന്, ഓണാഘോഷം, കിടപ്പിലായ രോഗികളുടെ ഉല്ലാസയാത്ര, അംഗന്‍വാടി കലോത്സവം, ബഡ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആകാശയാത്ര, തൊഴിലുറപ്പ് മേള, ആരോഗ്യ ക്യാമ്പുകള്‍, മണ്ണ് പരിശോധന, വിദ്യാഭ്യാസ
പ്രവര്‍ത്തനങ്ങള്‍, തീരദേശ സംഗമം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടന്നതായി പ്രസിഡന്റ് പറഞ്ഞു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സുധീര്‍ മഠത്തില്‍, ട്രഷറര്‍ എം.വി.രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജൗഹര്‍ വെള്ളികുളങ്ങര എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.