വടകര: നാദാപുരം റോഡ് നാട്യശ്രീ കലാക്ഷേത്ര 17ാം വാര്‍ഷികാഘോഷം ശനിയാഴ്ച
വൈകുന്നേരം 3 മണി മുതല്‍ വാഗ്ഭടാനന്ദ പാര്‍ക്കില്‍ നടക്കും. നര്‍ത്തകി, മിനി സ്‌ക്രീന്‍ ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ പ്രശസ്തയായ ദിവ്യശ്രീ ഉദ്ഘാടനം നിര്‍വഹിക്കും. പി.ശ്രീജിത്ത് (ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്), പ്രമോദ് മുക്കാട്ട്, അരുണ്‍ജിത്ത്, നിരഞ്ജന്‍ മടപ്പള്ളി, ബിന്ദു വള്ളില്‍, മോഹനന്‍
മോഹാലയം, ലീന എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. നൃത്ത സംഗീത വിരുന്ന്, കലാപരിപാടികള്‍, നാട്യകലാനിശ എന്നിവയോടെ വാര്‍ഷികാഘോഷം സമാപിക്കും.


