Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home വിദ്യാഭ്യാസം

പരാതിക്കു പിന്നാലെ മേമുണ്ടക്ക് നൂറു മേനിയുടെ തിളക്കം

May 9, 2025
in വിദ്യാഭ്യാസം
A A
പരാതിക്കു പിന്നാലെ മേമുണ്ടക്ക് നൂറു മേനിയുടെ തിളക്കം
Share on FacebookShare on Twitter

വടകര: ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ മേമുണ്ട ഹയര്‍സെക്കന്ററിക്ക് ഇത്തവണ നൂറു മേനിയുടെ തിളക്കമില്ലെന്ന് കരുതിയെങ്കില്‍ തെറ്റി. രണ്ടു മണിക്കൂറു കൊണ്ട് കാര്യം മാറി മറിഞ്ഞു. സ്‌കൂള്‍ നല്‍കിയ പരാതിക്ക് പിന്നാലെ നൂറു മേനി നേടിയ വിദ്യാലയങ്ങളുടെ പട്ടികയില്‍ മേമുണ്ടയും ഇടംപിടിച്ചു.
863 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 862 പേര്‍ വിജയിച്ചെന്നാണ് പരീക്ഷാ വെബ്‌സൈറ്റുകളില്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതിനെതിരെ പരാതി പോയതിനു പിന്നാലെയാണ് ഫലം മാറിയത്. 862 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ എല്ലാവരും ജയിച്ചെന്നായി പിന്നീട്.
ഫലം വെബ്‌സൈറ്റുകളിലേക്ക് അപ്ലോഡ് ചെയ്ത ഐടി അറ്റ് സ്‌കൂളിന് പറ്റിയ പിശകാണെന്നാണ് മേമുണ്ട സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. റഗുലര്‍ അല്ലാത്ത ഒരു കുട്ടി രണ്ട് പരീക്ഷ എഴുതാതിരുന്നതിനാല്‍ പരാജയപ്പെട്ടു. ഈ കുട്ടിയേയും ഉള്‍പെടുത്തി റിസല്‍ട്ട് തയ്യാറാക്കിയതാണ് നൂറ് മേനി നഷ്ടമാക്കാന്‍ ഇടയാക്കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹെഡ്മാസ്റ്റര്‍ പരീക്ഷാഭവന്‍ സെക്രട്ടറിക്കു പരാതി നല്‍കിയതോടെയാണ് മേമുണ്ടയേയും നൂറുമേനിയുടെ പട്ടികയില്‍പെടുത്തിയത്. മേമുണ്ടയില്‍ ഇത്തവണ 175 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടി. ഫുള്‍ എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ വടകര വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാമതാണ് മേമുണ്ട. 55 വിദ്യാര്‍ഥികള്‍ക്ക് ഒമ്പത് വിഷയങ്ങള്‍ക്ക് എ പ്ലസ് ലഭിച്ചു. കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ കുട്ടികളെ എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഇരുത്തി 100 ശതമാനം വിജയവും ഏറ്റവും കൂടുതല്‍ ഫുള്‍ എ പ്ലസും നേടിയവരില്‍ മേമുണ്ട സ്‌കൂള്‍ ഒന്നാമതാണ്. ഇങ്ങനെ ചരിത്ര വിജയമാണ് ഈ വര്‍ഷത്തെ എസ്എസ്എല്‍സി റിസല്‍ട്ടെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. വിജയിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും അവരെ അതിന് പ്രാപ്തരാക്കിയ അധ്യാപകരെയും മാനേജ്‌മെന്റും പി.ടി.എയും അഭിനന്ദിച്ചു.

RECOMMENDED NEWS

കുടകില്‍ കണ്ണൂര്‍ സ്വദേശി കൊല്ലപ്പെട്ട നിലയില്‍

കുടകില്‍ കണ്ണൂര്‍ സ്വദേശി കൊല്ലപ്പെട്ട നിലയില്‍

1 month ago
ഇനി യാത്ര എളുപ്പം; റോഡ് ഉദ്ഘാടനം ചെയ്തു

ഇനി യാത്ര എളുപ്പം; റോഡ് ഉദ്ഘാടനം ചെയ്തു

2 weeks ago
പാളം മുറിച്ച് കടക്കുമ്പോള്‍ അപകടം; അഴിയൂരില്‍ ഇതര സംസ്ഥാന തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ചു

പാളം മുറിച്ച് കടക്കുമ്പോള്‍ അപകടം; അഴിയൂരില്‍ ഇതര സംസ്ഥാന തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ചു

1 week ago
സംസ്ഥാന സ്കൂൾ കലോത്സവം:  സ്വർണക്കപ്പ് രണ്ടിടങ്ങളിൽ പ്രദർശിപ്പിച്ചു

സംസ്ഥാന സ്കൂൾ കലോത്സവം: സ്വർണക്കപ്പ് രണ്ടിടങ്ങളിൽ പ്രദർശിപ്പിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal