ചോമ്പാല: തട്ടോളിക്കര യുവധാര കലാവേദിയുടെ സില്‍വര്‍ ജൂബിലി ആഘോഷം തുടങ്ങി. ഇതിന്റെയും മള്‍ട്ടിപര്‍പസ് സ്പോര്‍ട്സ്
കോംപ്ലക്സിന്റെയും ഉദ്ഘാടനം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയര്മാന് രമേശന് പാലേരി നിർവഹിച്ചു വണ്ണാറത്ത് കണ്ണക്കുറുപ്പ് മെമ്മോറിയല്‍ സ്റ്റേജിന്റെയും കോറോത്ത് കണ്ടി കുമാരന് സ്മാരക ഹാളിന്റെയും പ്രവര്‍ത്തനം തുടങ്ങി. മള്‍ട്ടിപര്‍പസ് സ്പോര്‍ട്സ് കോംപ്ലക്സ് പ്രദേശത്തെ എല്ലാ വിഭാഗം
ജനങ്ങളുടെയും കലാ-കായിക-സാംസ്കാരിക-വൈജ്ഞാനിക വളര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതിന് ലക്ഷ്യമിടുന്ന പദ്ധതിയാണിത്. സിപിഎം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി ബിനീഷ് അധ്യക്ഷത വഹിച്ചു. ഒ.കെ ശശികുമാര്‍, രഞ്ജിത്ത് കുമാര്‍, സി.ജയകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.


