ആയഞ്ചേരി: പുരോഗമന കലാസാഹിത്യസംഘം ആയഞ്ചേരി യൂണിറ്റും എകെജി സ്മാരക ഗ്രന്ഥശാലയും സംയുക്തമായി ഷാജി
എന്‍ കരുണിനെ അനുസ്മരിച്ചു. പുരോഗമന കലാസാഹിത്യസംഘം വടകര മേഖലാ പ്രസിഡണ്ട് ഗോപിനാരായണന് ഉദ്ഘാടനം ചെയ്തു. അനില്‍ ആയഞ്ചേരി അധ്യക്ഷത വഹിച്ചു. സി.കൃഷ്ണദാസ്, പി.കെ സജിത, ഇ.സജീവന്, ടി.എന്‍ മമ്മു എന്നിവര്‍ സംസാരിച്ചു.

