Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; നടൻ വിനായകനെ പോലീസ് കസ്റ്റഡിയിലെടുത്തു

May 8, 2025
in കേരളം
A A
ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; നടൻ വിനായകനെ  പോലീസ് കസ്റ്റഡിയിലെടുത്തു
Share on FacebookShare on Twitter

കൊല്ലം: ഹോട്ടലിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടർന്ന് നടൻ വിനായകനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വച്ചാണ് സംഭവമുണ്ടായത്. മദ്യപിച്ച നടൻ വിദേശ വനിതയോട് മോശമായി പെരുമാറിയെന്നും വിവരമുണ്ട്. പോലീസ് എത്തി വിനായകനെ വൈദ്യപരിശോധനയ്ക്ക് ശേഷം അഞ്ചാലമൂട് സ്‌റ്റേഷനിലേക്ക് എത്തിച്ചു. പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷവും വിനായകൻ ബഹളം വച്ചു. തന്നെ എന്തിനാണ് പോലീസ് സ്റ്റേഷനിൽ പിടിച്ചുവച്ചിരിക്കുന്നതെന്ന് വിനായകൻ ചോദിക്കുന്നുണ്ട്.

അടുത്തിടെ ഹൈദരാബാദ് വിമാനത്താവളത്തിൽ വച്ച് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് വിനായതനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ഹൈദരാബാദ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള വാക്കുതർക്കമാണ് അറസ്റ്റിലേക്ക് നയിച്ചത്. മദ്യപിച്ച് ബഹളമുണ്ടാക്കൽ, പൊതുസ്ഥലത്ത് മോശം പെരുമാറ്റം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. വിമാനത്താവളത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കയ്യേറ്റം ചെയ്തതായി വിനായകൻ പറഞ്ഞിരുന്നു.

RECOMMENDED NEWS

മഹാത്മാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

4 months ago
മഴ തിമിര്‍ത്തു പെയ്തു; സംഗീത പരിപാടി നിര്‍ത്തി

മഴ തിമിര്‍ത്തു പെയ്തു; സംഗീത പരിപാടി നിര്‍ത്തി

2 months ago
കോട്ടക്കല്‍ കറുവന്റവിട ചാക്കന്‍ മായന്‍ കുട്ടി അന്തരിച്ചു

കോട്ടക്കല്‍ കറുവന്റവിട ചാക്കന്‍ മായന്‍ കുട്ടി അന്തരിച്ചു

3 months ago
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal