വളയം: ബഹുമുഖ പ്രതിഭ പി.ബി അന്‍ഷുല്‍ സ്മരണാര്‍ഥം ‘യുവതയെ ലഹരിക്ക് വിട്ടുകൊടുക്കില്ല’ എന്ന സന്ദേശത്തോടെ
പ്രണവം ക്ലബ് അച്ചംവീട് സംഘടിപ്പിച്ച അണ്ടര്‍ 15 സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു. പുലരി ക്ലബ് കാലികൊളുമ്പ് വിന്നേഴ്സ് ട്രോഫിയും ജാസ് ജാതിയേരി റണ്ണേഴ്സ് അപ്പ് ട്രോഫിയും കരസ്ഥമാക്കി. വൈകുന്നേരം സംഘടിപ്പിച്ച അനുസ്മരണ സദസ്സില്‍ വളയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി പി.ടി നിഷ ഉദ്ഘടനം ചെയ്യുകയും
നാദാപുരം ഡിവൈഎസ്പി ചന്ദ്രന് എ.പി ലഹരിക്കെതിരെ ബോധവത്കരണ പ്രഭാഷണവും നടത്തി. ചടങ്ങില്‍ പി.സി ഷാജി, എ.വി ലിനീഷ്, സി.ബാബു, നിധിന്‍കൃഷ്ണ എ.പി എന്നിവര്‍ സംസാരിച്ചു.


