വടകര: 16 വര്‍ഷമായി ഒരേ സീറ്റില്‍ ഇരുന്ന വടകര നഗരസഭ ക്ലാര്‍ക്കിനെ ഒടുവില്‍ സ്ഥലം മാറ്റി. കഴിഞ്ഞ മൂന്നു കൗണ്‍സിലിന്റെ
കാലയളവില്‍ നഗരസഭയില്‍ മാറ്റമില്ലാതെ ഒരേ സീറ്റില്‍ തന്നെ ജോലി ചെയ്തു വരികയായിരുന്ന എല്‍ഡി ക്ലാര്‍ക്കിനെ യുഡിഎഫ് പ്രതിഷേധത്തിന്റെ തുടര്‍ച്ചയായി ചോറോട് പഞ്ചായത്ത് ഓഫീസിലേക്ക് സ്ഥലം മാറ്റി.
മൂന്നു വര്‍ഷത്തില്‍ കുടുതലായി ഒരേ ഓഫീസിലോ ഒരേ സീറ്റിലോ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും തുടര്‍ച്ചയായി ജോലി ചെയ്യരുത് എന്ന നിയമം നിലനില്‍ക്കേ ഭരണ-രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വടകരയില്‍ തുടരുകയായിരുന്നു ഈ ഉദ്യോഗസ്ഥന്‍. 2023, 2024 വര്‍ഷത്തില്‍ പയ്യോളിയിലേക്കു രണ്ട് തവണയും ഏറ്റവും ഒടുവില്‍ ചോറോട് പഞ്ചായത്തിലേക്കും മാറാന്‍ പ്രത്യേക ഉത്തരവ്
വന്നിട്ടും ഇയാള്‍ വടകരയില്‍ തന്നെ തുടരുകയായിരുന്നു.
വിടുതല്‍ ചെയ്തു കര്‍ശന നടപടി രേഖാമൂലം അറിയിക്കണമെന്ന് കാണിച്ച് തദ്ദേശഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരം പ്രത്യേക ഉത്തരവ് ഇറങ്ങിയപ്പോള്‍ പകരം വടകരയിലേക്ക് വരേണ്ടിയിരുന്ന ജീവനക്കാരിയെ തടഞ്ഞ് ഈ ഉദ്യോഗസ്ഥനെ സംരക്ഷിക്കുകയാണ് ചെയ്തതെന്ന് പറയുന്നു.
കൗണ്‍സില്‍ ക്ലാര്‍ക്കിന്റെ 16 വര്‍ഷത്തെ ഒരേഇരിപ്പ് വിഷയം ഉന്നയിച്ച് യുഡിഎഫ് ജനപ്രതിനിധികള്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിഷേധിച്ചിരുന്നു. ജനകീയ മുന്നണി നേതൃത്വത്തില്‍ നഗരത്തില്‍ പ്രതിഷേധ സമരവും പൊതുയോഗവും നടത്തിയും
സെക്രട്ടറിയെ ഉപരോധിക്കുകയും ചെയ്തിട്ടും നടപടി മാത്രമുണ്ടായില്ല. ചിലരുടെ അധികാര ദുര്‍വിനിയോഗവും ഭരണസ്വാധീനവും ഉപയോഗിച്ച് ക്ലാര്‍ക്ക് വടകരയില്‍ തന്നെ തുടരുന്ന സ്ഥിതിയായി. ഈ സാഹചര്യത്തിലാണ് യുഡിഎഫ് ജനപ്രതിനിധികള്‍ വിഷയം നിയമപരമായി നേരിടാന്‍ തയ്യാറായത്. ഇതോടെയാണ് ഇയാളെ മാറ്റാന്‍ കര്‍ശന നടപടി സ്വീകരിക്കേണ്ടി വന്നത്.
ഒരു ഉദ്യോഗസ്ഥനെ അന്യായമായി സംരക്ഷിക്കുന്ന ചെയര്‍പേഴ്‌സന്റെ നടപടി പരിഹാസ്യമായി മാറിയിരിക്കുയാണെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി. യുഡിഎഫ് ജനപ്രതിനിധികള്‍ തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് പ്രതിഷേധവുമായി രംഗത്തിറങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് നീണ്ട പതിനാറ് വര്‍ഷത്തിനു ശേഷം ഗത്യന്തരമില്ലാത്ത സ്ഥലം മാറ്റമെന്ന് യുഡിഎഫ് കുറ്റപ്പെടുത്തി.