വടകര: സിറാജുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളും വടകര ജനമൈത്രി പോലീസും ചേര്‍ന്ന് വിദ്യാര്‍ഥികള്‍ക്കായി ലഹരി
വിരുദ്ധ ബോധവത്കരണവും ഫുട്‌ബോള്‍ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു. വടകര ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. അബ്ദുല്‍ റഊഫ് കെ.പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റേഷന്‍ എസ്എച്ച്ഒ രഞ്ജിത്ത്, അധ്യാപികമാരായ രാഖി.കെ, രഞ്ജിഷ.കെ, സുവര്‍ണ കുമാരി.സി, ഷീജ.പി, സുജില ടി.പി, ഫസ്‌ന.കെ, ഫര്‍സാന പി.പി, ജോഷിമ ടി.പി, ശ്യാമ കെ.എം,
ഷിനി പി.വി, സിന്‍സി ജി.എസ്, മുര്‍ഷിദ സി.എം, സിനിഷ.പി, സുലൈഖ കെ.കെ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ മാനേജര്‍ ഫൈസല്‍ സ്വാഗതവും അമ്പിളി പി.ഡി നന്ദിയും പറഞ്ഞു. ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പിന് കെ.എം വിനോദ് നേതൃത്വം നല്‍കി. 10 ദിവസത്തെ ക്യാമ്പില്‍ 20 കുട്ടികളാണ് പങ്കെടുക്കുന്നത്.


