മാഹി: വീട്ടില്‍ അതിക്രമിച്ചു കടന്ന് വയോധികയുടെ എട്ട് പവനോളം വരുന്ന താലിമാല തട്ടിപ്പറിച്ചെടുത്ത സംഭവത്തില്‍
തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ അറസ്റ്റില്‍. കഴിഞ്ഞ ശനിയാഴ്ച മാഹി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ആനവാതുക്കല്‍ ക്ഷേത്രത്തിനടുത്ത് ചൈതന്യ ഹൗസില്‍ താമസിക്കുന്ന ഹീരയുടെ മാലയാണ് ഇവര്‍ തട്ടിപ്പറിച്ചെടുത്തത്. വാതില്‍ ബലമായി
തള്ളിത്തുറന്ന് വീട്ടിനകത്ത് കടന്ന പ്രതികള്‍ ഹീര അണിഞ്ഞിരുന്ന
താലിമാല തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു. ഇതു സംബന്ധിച്ച് പരാതി കിട്ടിയതിന് പിന്നാലെ കേസെടുത്ത ഊര്‍ജിതാന്വേഷണം നടത്തിയ മാഹി പോലീസ് കേസിന് തുമ്പുണ്ടാക്കി.
മാഹി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അനില്‍കുമാറിന്റെ നിര്‍ദ്ദേശാനുസരണം എസ്‌ഐ അജയകുമാറിന്റെ നേതൃത്യത്തില്‍ നടത്തിയ
അന്വേഷണത്തില്‍ പ്രതികളായ മുരളി, ഭാര്യ സെല്‍വി എന്നിവരെ വടകര റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നുാണ് ഇന്ന് (തിങ്കള്‍) പിടികൂടി. ഇവരില്‍ നിന്ന് കളവുമുതലായ താലിമാല കണ്ടെടുത്തു. അന്വേഷണസംഘത്തില്‍ ഗ്രേഡ് എസ്‌ഐ മാരായ സുനില്‍കുമാര്‍ മൂന്നങ്ങാടി, എന്‍.സതീശന്‍ എന്നിവരും പങ്കടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മാഹി സബ്ബ് ജയിലില്‍ റിമാന്റ് ചെയ്തു.