Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മെഡിക്കല്‍ കോളജ് അപകടത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് വി.ഡി.സതീശന്‍

May 3, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ നിന്നു പുക ഉയർന്ന സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സംഭവം അതീവ ഗൗരവമുള്ളതാണെന്നും ഞെട്ടിക്കുന്നതാണെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.

അപകടമുണ്ടായ ശേഷം അത്യാഹിത വിഭാഗത്തിലുള്ള രോഗികളെ മാറ്റുന്നതിലും കാലതാമസമുണ്ടായതായി ആക്ഷേപമുണ്ട്. അതേക്കുറിച്ചും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. അഞ്ച് പേര്‍ മരിച്ചത് സംബന്ധിച്ച് അവ്യക്തതയും ദുരൂഹതയും നിലനില്‍ക്കുകയാണ്. ഇതില്‍ വ്യക്തതയുണ്ടാകണം. ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

തീപിടിത്തം ഉണ്ടായപ്പോൾ ചില രോഗികളെ സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. ഇവിടങ്ങളിലെ ഭീമമായ ചികിത്സാ ചിലവ് താങ്ങാൻ സാധിക്കുന്നില്ല എന്ന പരാതി ഇവർക്കുണ്ട്. ഈ പ്രശ്നത്തിൽ സർക്കാർ ഇടപെടണമെന്നും ചികിത്സാ ചിലവ് പൂര്‍ണമായും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിൽ ഫയർ ആൻഡ് സേഫ്റ്റി വിഭാഗം ഇല്ലാത്ത അത്ഭുതകരമെന്നും ഇതിനെക്കുറിച്ചും അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

RECOMMENDED NEWS

നരിപ്പറ്റ കരിയങ്ങാട് ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു

നരിപ്പറ്റ കരിയങ്ങാട് ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു

4 months ago
ഒന്‍പത് നദികളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ്; തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

ഒന്‍പത് നദികളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ്; തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം

2 weeks ago
ബക്രീദ് അവധി വിവാദം: എല്ലാം വര്‍ഗീയമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് എം.വി.ഗോവിന്ദന്‍

ബക്രീദ് അവധി വിവാദം: എല്ലാം വര്‍ഗീയമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് എം.വി.ഗോവിന്ദന്‍

2 days ago
കുട്ടോത്ത് ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിന്‍ 23ന്

കുട്ടോത്ത് ലഹരി വിരുദ്ധ ജനകീയ ക്യാമ്പയിന്‍ 23ന്

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal