കൊയിലാണ്ടി: റെയില്‍വെ സ്റ്റേഷനില്‍ ലിഫ്റ്റ് ജോലിക്കിടെ ഷോക്കേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. കോഴിക്കോട്
മുണ്ടിക്കല്‍താഴം കോട്ടാം പറമ്പ് കേളമംഗലത്ത് ചാലില്‍ കൃപേഷ് (35) ആണ് മരിച്ചത്. ഏപ്രില്‍ 17 ന് കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനില്‍ ലിഫ്റ്റ് ജോലിക്കിടെയായിരുന്നു അപകടം. ഷോക്കേറ്റ് ഗുരുതരമായി പൊള്ളലേറ്റ കൃപേഷ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ചികില്‍സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുകായിരുന്നു. ഇന്നലെ വൈകീട്ടായിരുന്നു മരണം. അപകടത്തില്‍ തമിഴ്നാട് സ്വദേശി രാജേഷിനും 45 പരിക്കേറ്റിരുന്നു. കൃഷ്ണന്റെയും രജനിയുടെയും മകനാണ് കൃപേഷ്. ഭാര്യ: പ്രവീണ. മക്കള്‍: കൃതി കൃഷ്ണ, കൃഷ്ണദേവ്. സഹോദരങ്ങള്‍: രഞ്ജിത്ത്, അനുഷ.
