Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കാഷ്വാലിറ്റിയിലെ മൂന്ന് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന് എംഎല്‍എ; ആരോപണം നിഷേധിച്ച് മെഡിക്കല്‍ കോളജ് സുപ്രണ്ട്

May 2, 2025
in പ്രാദേശികം
A A
കാഷ്വാലിറ്റിയിലെ മൂന്ന് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന് എംഎല്‍എ; ആരോപണം നിഷേധിച്ച് മെഡിക്കല്‍ കോളജ് സുപ്രണ്ട്
Share on FacebookShare on Twitter

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പുക പടര്‍ന്ന് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചെന്ന് ആരോപണം. വയനാട് സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചതായി ടി.സിദ്ദീഖ് എംഎല്‍എ ആരോപിക്കുന്നു. വയനാട് മേപ്പാടി സ്വദേശി നസീറ (44) മരിച്ചതായി ബന്ധുക്കള്‍ അറിയിച്ചെന്നാണ് എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞത്.
പുക ഉയര്‍ന്ന സമയത്ത് വെന്റിലേറ്ററില്‍ നിന്ന് നസീറയുമായി ഓടുന്നതിനിടെയാണ് മരണം സംഭവിച്ചത്. മൃതദേഹം നേരില്‍ കണ്ടതായും നസീറയുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചതായും ടി.സിദ്ദീഖ് അറിയിച്ചു.
ആരോപണം മെഡിക്കല്‍ കോളജ് സുപ്രണ്ട് ഡോ.എം.ബി.ശ്രീജയന്‍ നിഷേധിച്ചു. പുക ശ്വസിച്ച് ആരും മരിച്ചിട്ടില്ലെന്നും വെള്ളിയാഴ്ച നടന്ന മരണങ്ങള്‍ക്ക് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും മെഡിക്കല്‍ സൂപ്രണ്ട് വ്യക്തമാക്കി. 5 രോഗികളുടെ
മരണമാണ് സ്ഥിരീകരിച്ചത്. അതില്‍ ഒരാള്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിന് ശേഷമാണ് ഇവിടെ കൊണ്ടുവന്നതെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് പറഞ്ഞു. രണ്ടാമത്തെ മരണം വിഷം കഴിച്ച നിലയില്‍ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരു യുവതിയുടേതാണ്. വളരെ ഗുരുതരാവസ്ഥയിലായിരുന്നു യുവതി. വെന്റിലേറ്ററിലായിരുന്നു. രണ്ട് തവണ ഹൃദയാഘാതം വന്നു. പുക പടര്‍ന്ന ശേഷം യുവതിയെ ആംബുലന്‍സില്‍ അടുത്ത ബ്ലോക്കിലെ മെഡിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. അതിന് ശേഷമാണ് മരണം സ്ഥിരീകരിച്ചതെന്നു സൂപ്രണ്ട് പറഞ്ഞു.
മൂന്നാമത്തെ രോഗി മൗത്ത് ക്യാന്‍സര്‍ പേഷ്യന്റാണ്. രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലാണെത്തിയത്. പിന്നീട് മരണം സ്ഥിരീകരിച്ചു. നാലാമത്തെ രോഗി കരള്‍, വൃക്ക എന്നിവ തകരാറിലായി എത്തിയതാണ്. ഗുരുതരാവസ്ഥയിലായിരുന്ന രോഗിയുടെ മരണം പ്രതീക്ഷിച്ചതായിരുന്നു. അഞ്ചാമത്തെ രോഗി ന്യൂമോണിയയും രക്തത്തിലെ കൗണ്ട് കുറഞ്ഞ നിലയിലുമാണെത്തിയത്. രാത്രി 7.40ന് ഈ രോഗിയുടെ മരണം സ്ഥിരീകരിച്ചെന്നും മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു. ഇന്ന് നടന്ന മരണങ്ങള്‍ക്ക് പുക ഉയര്‍ന്നുണ്ടായ അപകടവുമായി യാതൊരു വിധ ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം; അത്യാഹിത വിഭാഗം ബ്ലോക്കില്‍ കഴിഞ്ഞിരുന്ന 34 രോഗികളെ നഗരത്തിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മിംസ് ആശുപത്രി-3, ബീച്ച് ആശുപത്രി-12, ബേബി മെമ്മോറിയല്‍ ആശുപത്രി -6, സ്റ്റാര്‍ കെയര്‍ ആശുപത്രി – 2, കോഓപറേറ്റീവ് ആശുപത്രി – 1, നിര്‍മല ആശുപത്രി-2, ഇഖ് റ ആശുപത്രി -2 എന്നിങ്ങനെയാണ് മാറ്റിയത്.

RECOMMENDED NEWS

കാര്‍ഷിക വിളകള്‍ വെട്ടിനശിപ്പിച്ചു; അന്വേഷണം വേണമെന്ന് കര്‍ഷക സംഘം

കാര്‍ഷിക വിളകള്‍ വെട്ടിനശിപ്പിച്ചു; അന്വേഷണം വേണമെന്ന് കര്‍ഷക സംഘം

3 months ago
വടകര-മാഹി കനാല്‍ നിര്‍മാണം: മൂന്നാം റീച്ച് പ്രവൃത്തി തകൃതിയായി മുന്നോട്ട്

വടകര-മാഹി കനാല്‍ നിര്‍മാണം: മൂന്നാം റീച്ച് പ്രവൃത്തി തകൃതിയായി മുന്നോട്ട്

1 month ago
ടിബറ്റില്‍ ഭൂചലനം; മരണം 95 ആയി

ടിബറ്റില്‍ ഭൂചലനം; മരണം 95 ആയി

5 months ago
എണ്‍പതിന്റെ നിറവില്‍ പിണറായി വിജയന്‍; ഇന്ന് പിറന്നാള്‍

എണ്‍പതിന്റെ നിറവില്‍ പിണറായി വിജയന്‍; ഇന്ന് പിറന്നാള്‍

2 weeks ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal