ആയഞ്ചേരി: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് പോകുന്നവര്‍ക്കായി ഖുര്‍ആന്‍ ലേണിംഗ് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍
യാത്രയയപ്പ് സംഘടിപ്പിച്ചു. ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍ പഠിതാക്കള്‍ക്കുള്ള പുരസ്‌കാര വിതരണവും ഇതോടൊപ്പം നടന്നു. മസ്ജിദുല്‍ ജമാല്‍ ഇമാം ഇബ്രാഹിം മൗലവി ഉദ്ഘാടനം ചെയ്തു. ഫാത്തിമ മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെഎന്‍എം തിരുവള്ളൂര്‍ മണ്ഡലം പ്രസിഡണ്ട് അബ്ദുല്‍ കരീം കോച്ചേരി മുഖ്യാതിഥിയായി. സൈനബ ഹമീദ് ഖിറാഅത്ത് നടത്തി.
പി പി അബ്ദുറഹിമാന്‍, ടി കെ അബ്ദുല്ല മൗലവി,
പി കെ ഫൈസല്‍, ഇഖ്ബാല്‍, ജാഫര്‍ പുതിയോട്ടില്‍, തയ്യില്‍ മുഹമ്മദ് ഇബ്രാഹിം, കെ വി റസിയ, തയ്യില്‍ ആസിയ, പി.പി സാജിദ, നിഹാല, എ.കെ.സജീറ തുടങ്ങിയവര്‍ സംസാരിച്ചു. ഖുര്‍ആന്‍ ലേണിങ് സ്‌കൂള്‍ ഇന്‍സ്ട്രക്ടര്‍ ടി കെ അബ്ദുല്ല മൗലവിക്ക് പഠിതാക്കള്‍ ഏര്‍പ്പെടുത്തിയ ഉപഹാരം പി പി അബ്ദുറഹിമാന്‍ സമ്മാനിച്ചു. സുമയ്യ ജരീര്‍ സ്വാഗതവും ആരിഫാ എടവന നന്ദിയും പറഞ്ഞു.

പി പി അബ്ദുറഹിമാന്‍, ടി കെ അബ്ദുല്ല മൗലവി,
