കുറ്റ്യാടി: എസ്എന്‍ഡിപി യോഗം വടകര യൂണിയന്‍ കൗണ്‍സിലറും കുറ്റ്യാടിയിലെ വ്യാപാരിയും സാമൂഹ്യ
സാംസ്‌കാരിക പ്രവര്‍ത്തകനും കെഎച്ച്ആര്‍എ സ്ഥാന കമ്മിറ്റി അംഗവുമായ പൂളത്തറ കൃഷ്ണന്റെ നിര്യാണത്തില്‍ കുറ്റ്യാടിയില്‍ ചേര്‍ന്ന സര്‍വകക്ഷി, വ്യാപാര സമിതി യോഗം അനുശോചനം രേഖപെടുത്തി. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ടി നഫീസ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റി അംഗം ഒ.വി ലത്തീഫ് സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം ലീബ സുനില്‍, സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ സബിനമോഹന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.സി മജീദ്, ഹാഷിം നമ്പാട്ടില്‍, ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ബാബു പൂതംമ്പാറ, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, സിപിഎം
ലോക്കല്‍ സെക്രട്ടറി സി.എന്‍ ബാലകൃഷ്ണന്‍, മുസ്ലിം ലീഗ് കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് വി.പി മൊയ്തു, എന്‍സിപി നേതാവ് കെ.ചന്ദ്രദാസ്, കെ.പി മജീദ്, ഉബൈദ് വാഴയില്‍, കെ.പി രാജന്‍, വിനീത് നിട്ടൂര്‍, സി.എച്ച് ഷരീഫ്, പി.സി രവീന്ദ്രന്‍, പവിത്രന്‍ വട്ടോളി, എ.എസ് അബ്ബാസ്, ബഷീര്‍ ചിക്കീസ് എന്നിവര്‍ സംസാരിച്ചു.


