നാദാപുരം: കല്ലാച്ചിക്കടുത്ത് രാത്രി വൈകി യുവാവിന് വെട്ടേറ്റു. ലഹരിക്ക് അടിമപ്പെട്ട യുവാവിനെ നിയന്ത്രിക്കാന്‍
എത്തിയപ്പോഴാണ് സംഭവമെന്ന് പറയുന്നു. തെരുവന്‍പറമ്പ് കിണര്‍ പരിസരത്തെ കണിയാന്‍കണ്ടി മുത്തുവിനാണ് (44) വെട്ടേറ്റത്. തലക്കു താഴെ വെട്ടേറ്റ മുത്തുവിനെ നാദാപുരം താലൂക്ക് ആശുപ ത്രിയില്‍ പ്രഥമ ചികിത്സ നല്‍കിയ ശേഷം കണ്ണൂരിലെ ആശു ത്രിയിലേക്കു മാറ്റി. പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
