Sunday, June 15, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ദേശീയം

പഹല്‍ഗാം ആക്രമണം: ഭീകരരെ സുരക്ഷാസേന കണ്ടെത്തിയതായി റിപ്പോര്‍ട്ട്

April 28, 2025
in ദേശീയം
A A
പഹല്‍ഗാം ആക്രമണം: ഭീകരരെ സുരക്ഷാസേന കണ്ടെത്തിയതായി റിപ്പോര്‍ട്ട്
Share on FacebookShare on Twitter

ശ്രീനഗർ: പഹൽഗാം ആക്രമണത്തിന് ശേഷം വനത്തിലേക്ക് രക്ഷപ്പെട്ട ഭീകരരെ ഇടയ്‌ക്ക് നാലിടങ്ങളിൽ സുരക്ഷാസേന കണ്ടെത്തിയതായി വിവരം. ഒരിടത്തുവച്ച് തമ്മിൽ വെടിവയ്‌പ്പും ഉണ്ടായതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ത്രാൽ കോക്കർനാഗ് മേഖലയിലൂടെ നിലവിൽ നീങ്ങുന്ന ഭീകരർ ഇടയ്‌ക്ക് വീടുകളിൽ ആഹാരം തേടിച്ചെന്നെന്നും വിവരമുണ്ട്.കൊടുംവനത്തിലും സമീപ ജില്ലകളിലെ നഗരങ്ങളിലുമടക്കം ഭീകരർക്കായി തിരയുകയാണ്.

ബൈസരനിലേക്ക് നാലു ഭീകരരും എത്തിയത് 22 മണിക്കൂർ വനമേഖലയിലൂടെ നടന്നാണെന്ന് എൻ.ഐ.എ കണ്ടെത്തി. അനന്ത്നാഗ്,കോക്കർനാഗിൽ നിന്ന് വനമേഖലയും ദുർഘടപാതകളും താണ്ടിയാണ് ഭീകരർ എത്തിയത്. കൃത്യമായ ആസൂത്രണം നടന്നു. കാശ്മീരിലെ ബിജ്‌ബെഹാര സ്വദേശിയായ ഭീകരൻ ആദിൽ ഹുസൈൻ തോകറാണ് ഇവർക്ക്‌ വഴികാട്ടിയായത്. എ.കെ 47, യു.എസ് നിർമ്മിത എം4 തോക്കുകളാണ് ഭീകരർ ഉപയോഗിച്ചതെന്ന് ഫൊറൻസിക് പരിശോധനയിൽ വ്യക്തമായി. വെടിയുണ്ടകളുടെ അവശിഷ്ടങ്ങൾ പരിശോധിച്ചാണ് ഇക്കാര്യം ഉറപ്പാക്കിയത്.

പഹൽഗാം സംഭവത്തിൽ എൻ.ഐ.എ അന്വേഷണചുമതല ഔപചാരികമായി ഏറ്റെടുത്തത് കഴിഞ്ഞ‌ ദിവസമാണ്. ഭീകരർക്ക് പ്രാദേശികമായി സഹായം നൽകിയ 15 കാശ്മീർ സ്വദേശികളെ എൻഐഎ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരിൽ നിർണായകമായ സഹായം നൽകിയ അഞ്ചു പേരിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. കാശ്മീരിൽ ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 200ൽപ്പരം പേരും കസ്റ്റഡിയിലുണ്ട്. ഇവരെയും ചോദ്യം ചെയ്യുകയാണ്.

RECOMMENDED NEWS

ഇരട്ട എ ഗ്രേഡ്: നൈതിക രതീപിന് അനുമോദനം

5 months ago
എംഇഎസ് കോളേജ് നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ തുടങ്ങി

എംഇഎസ് കോളേജ് നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാമ്പയിന്‍ തുടങ്ങി

3 months ago
പുറമേരി ഉപതെരഞ്ഞെടുപ്പ്: ഇടതുസ്ഥാനാര്‍ഥി പത്രിക നല്‍കി

പുറമേരി ഉപതെരഞ്ഞെടുപ്പ്: ഇടതുസ്ഥാനാര്‍ഥി പത്രിക നല്‍കി

4 months ago
കെ.ടി.ബസാര്‍ ഉത്രാടം അജിത അന്തരിച്ചു

കെ.ടി.ബസാര്‍ ഉത്രാടം അജിത അന്തരിച്ചു

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal