കൊച്ചി: റാപ്പര്‍ വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയുടെ ഫ്‌ലാറ്റില്‍നിന്നു കഞ്ചാവ് പിടികൂടി. തൃപ്പൂണിത്തുറയിലെ ഫ്‌ലാറ്റില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. ആറു ഗ്രാം കഞ്ചാവാണ് പിടികൂടിയത്. 9.5 ലക്ഷം രൂപയും പിടിച്ചെടുത്തു.
വേടനെ പോലീസ് കസ്റ്റഡിയിലെടുത്തു. വേടന്‍ അടക്കം ഒമ്പത് പേരാണ് ഫ്‌ലാറ്റില്‍ ഉണ്ടായിരുന്നത്. പ്രോഗ്രാമിന്റെ ആലോചന എന്ന പേരിലാണ് ഇവര്‍ ഫ്‌ലാറ്റില്‍ ഒത്തുകൂടിയത്.
ഫ്‌ലാറ്റില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഡാന്‍സാഫ് സംഘം പരിശോധന നടത്തിയത്. തൃപ്പൂണിത്തുറ പോലീസ് തുടര്‍നടപടിയെടുക്കും. കേസില്‍ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി.
വേടന്‍ ലഹരി ഉപയോഗിച്ചോ എന്നറിയാന്‍ മെഡിക്കല്‍ പരിശോധന നടത്തുമെന്നും പോലീസ് അറിയിച്ചു. ഞായറാഴ്ച രാത്രിയാണ് പ്രോഗ്രാം കഴിഞ്ഞ് വേടന്‍ സുഹൃത്തുക്കളോടൊപ്പം ഫ്‌ലാറ്റില്‍ എത്തിയത്. കുറച്ച് നാളുകളായി വേടന്റെ ഫ്‌ലാറ്റ് നിരീക്ഷണത്തിലായിരുന്നുവെന്നു പോലീസ് വ്യക്തമാക്കി.
അതിനിടെ വേടന്റെ ഇടുക്കിയിലെ പരിപാടി റദ്ദാക്കി. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ പരിപാടിയില്‍ നിന്നാണ് വേടന്റെ റാപ്പ് ഷോ ഒഴിവാക്കിയത്. കഞ്ചാവ് കേസില്‍ അറസ്റ്റിലായ സാഹചര്യത്തിലാണ് തീരുമാനം.
കഴിഞ്ഞ ദിവസം കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ നിന്നു ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും പിടിയിലായിരുന്നു. ഛായാഗ്രഹകന്‍ സമീര്‍ താഹിറിന്റെ ഫ്ളാറ്റില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പിന്നീട് വിട്ടയച്ചു. 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്.