വടകര: കേരളത്തിന്റെ വികസനമാണ് ബിജെപി ലക്ഷ്യമെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. വടകരയില്‍
മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ നാലു കോടി ജനങ്ങളുടെ വികസനം, ക്ഷേമം, തൊഴില്‍, ഇന്‍വെസ്റ്റിമെന്റ് ഉള്‍പ്പെടെയുള്ളവക്ക് വേണ്ടി പ്രവര്‍ത്തിക്കും. യു.പി.എ സര്‍ക്കാരിന്റെ ഭരണകാലത്ത് 8 പേര്‍ കേന്ദ്രമന്ത്രിമാരായി ഉണ്ടായിരുന്നെങ്കിലും കേരളത്തിനായി അവരൊന്നും ചെയ്തില്ല അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് തീവ്രവാദികളെ സഹായിക്കുന്ന
നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
തുടര്‍ന്ന് നടന്ന റൂറല്‍ ജില്ലാ കണ്‍വന്‍ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്തു. കൃഷ്ണകൃപ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പ്രസിഡന്റ് പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ ദിലീപ് കുമാര്‍, പി.കെ.കൃഷ്ണദാസ്, എം.ടി.രമേശ്, എസ്.സുരേഷ്, വി.കെ.സജീവന്‍, അനൂപ് ആന്റണി, സന്തോഷ് കാളിയത്ത്, എം.പി രാജന്‍, രാംദാസ് മണലേരി ഉള്‍പ്പെടെ വിവിധ നേതാക്കള്‍ സംബന്ധിച്ചു.