Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കോട്ടപ്പള്ളിയില്‍ ലഹരിമാഫിയയുടെ അഴിഞ്ഞാട്ടം; ജാഗ്രതാ സമിതി കണ്‍വീനര്‍ക്ക് മര്‍ദനമേറ്റു

April 28, 2025
in പ്രാദേശികം
A A
കോട്ടപ്പള്ളിയില്‍ ലഹരിമാഫിയയുടെ അഴിഞ്ഞാട്ടം; ജാഗ്രതാ സമിതി കണ്‍വീനര്‍ക്ക് മര്‍ദനമേറ്റു
Share on FacebookShare on Twitter

വടകര: തിരുവള്ളൂര്‍ പഞ്ചായത്തിലെ കോട്ടപ്പള്ളിയില്‍ ലഹരി മാഫിയക്കെതിരെ നിലപാട് എടുത്തതിന് ജാഗ്രതാ സമിതി കണ്‍വീനര്‍ക്ക് മര്‍ദനമേറ്റു. യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് കൂടിയായ ഒതയോത്ത് അഫ്‌സലിനു (30) നേരെയാണ് അക്രമം. പരിക്കേറ്റ അഫ്‌സലിനെ വടകര ആശ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. കോട്ടപ്പള്ളി ടൗണില്‍ നില്‍ക്കുകയായിരുന്ന അഫ്‌സലിനെ ബൈക്കിലെത്തിയ രണ്ടു പേര്‍ അടിച്ചുപരിക്കേല്‍പ്പിക്കുകയായിരുന്നു. പലതരം മാരകലഹരിയുടെ ഉപയോഗ കേന്ദ്രമായി മാറിയ കോട്ടപ്പള്ളിയില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടിക്കാരും അടങ്ങിയ ജാഗ്രതാ സമിതി ശക്തമായി രംഗത്തുവന്നിരിക്കുകയാണ്. ലഹരി ഉപയോഗവും വില്‍പനയും അനുവദിക്കില്ലെന്ന് ജാഗ്രതാ സമിതി നിലപാടെടുക്കുകയും മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു. ഇതില്‍ വിദ്വേഷം പൂണ്ടവരാണ് അക്രമത്തിനു പിന്നിലെന്ന് അഫ്‌സല്‍ പറഞ്ഞു. സംഭവത്തില്‍ ജാഗ്രതാ സമിതി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി.

RECOMMENDED NEWS

കടല്‍ കയറി തീരദേശം ദുരിതത്തില്‍; ഷാഫി പറമ്പില്‍ എംപി സന്ദര്‍ശിച്ചു

കടല്‍ കയറി തീരദേശം ദുരിതത്തില്‍; ഷാഫി പറമ്പില്‍ എംപി സന്ദര്‍ശിച്ചു

2 weeks ago
പുറമേരി കുഞ്ഞല്ലൂര്‍ കാട്ടില്‍ ഭാസ്‌കരന്‍ അന്തരിച്ചു

പുറമേരി കുഞ്ഞല്ലൂര്‍ കാട്ടില്‍ ഭാസ്‌കരന്‍ അന്തരിച്ചു

5 months ago
ഇയ്യങ്കോട് പെരുവാങ്കണ്ടി റഫീഖ് അന്തരിച്ചു

ഇയ്യങ്കോട് പെരുവാങ്കണ്ടി റഫീഖ് അന്തരിച്ചു

5 months ago
ബഹ്റൈന്‍ പ്രതിഭയുടെ ഇഫ്താര്‍ വിരുന്ന് സ്‌നേഹ സംഗമമായി

ബഹ്റൈന്‍ പ്രതിഭയുടെ ഇഫ്താര്‍ വിരുന്ന് സ്‌നേഹ സംഗമമായി

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal