വടകര: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറും പി.എന്‍ പണിക്കര്‍ അവാര്‍ഡ് ജേതാവുമായ
പുതുപ്പണം പണിക്കോട്ടി വി.കെ ബാലന്‍ (88) അന്തരിച്ചു. സിപിഎം പുതുപ്പണം ലോക്കല്‍ കമ്മിറ്റി അംഗം, ഗ്രന്ഥശാല പ്രവര്‍ത്തകന്‍, അധ്യാപക സംഘടനാ നേതാവ്, ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘാടകന്‍, കലാസാംസ്‌കാരിക പ്രവര്‍ത്തകന്‍, നാടകനടന്‍, ജനകീയാസൂത്രണ സംസ്ഥാനതല റിസോഴ്‌സ് പേഴ്‌സണ്‍, സാക്ഷരത പ്രവര്‍ത്തകന്‍, പുരോഗമന കലാസാഹിത്യസംഘം സംഘാടകന്‍, കെഎസ്എസ്പിയു സംസ്ഥാന നേതാവ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. 1956 ല്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം 1960
മുതല്‍ കെഎപിടി യൂണിയനില്‍ സബ്ജില്ലാ, ജില്ലാ ഭാരവാഹിയായി. തുടര്‍ന്ന് രൂപീകരിച്ച കെപിടിയു സംഘടനയുടെ സബ്ജില്ല, ജില്ല, സ്റ്റേറ്റ് കമ്മിറ്റികളില്‍ അംഗമായി. കെഎസ്ടിഎ രൂപീകരിച്ച വര്‍ഷം മുതല്‍ റിട്ടയര്‍ ചെയ്ത 1993 വരെ സംഘടനയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ചെട്ടിയാത്ത് യുപി സ്‌കൂള്‍ പ്രധാന അധ്യാപകനായാണ് വിരമിച്ചത്.
1973 മുതല്‍ 1993 വരെ അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെ വടകര താലൂക്ക് കണ്‍വീനര്‍, എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ സിപിഎം പണിക്കൂട്ടി ബ്രാഞ്ച് അംഗമാണ്. ഭാര്യ: പരേതയായ ശാന്ത. മക്കള്‍: ഡോ. പ്രീത വി.കെ
(റിട്ട. ഹോമിയോ മെഡിക്കല്‍ ഓഫീസര്‍), ്പ്രതോഷ് വി.കെ (ഐപിഎം അക്കാദമി ഡയറക്ടര്‍ ബോര്‍ഡംഗം), പ്രതാപ് വി.കെ (ന്യൂസ് റിസര്‍ച്ചര്‍, മീഡിയവണ്‍ ടിവി), പ്രിയ വി.കെ (ചീഫ് അക്കൗണ്ടന്റ്, വടകര സഹകരണ ആശുപത്രി). മരുമക്കള്‍: ഡോ. കെ.പി ഗണേശന്‍, കെ.ശശാങ്കന്‍, എം.പി ശോഭ, കെ.കെ ശ്രീജ. സഹോദരങ്ങള്‍: പ്രൊഫ. വി.കെ ദാമോദരന്‍, വി.കെ വിജയന്‍, വി.കെ രാധ, വി.കെ സരോജിനി, വി.കെ ചന്ദ്രി, പരേതയായ വി.കെ ജാനകി. സംസ്‌കാരം ഇന്ന് (ഞായര്‍) വൈകിട്ട് 3 മണിക്ക് വീട്ടുവളപ്പില്‍.


1973 മുതല്‍ 1993 വരെ അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെ വടകര താലൂക്ക് കണ്‍വീനര്‍, എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ സിപിഎം പണിക്കൂട്ടി ബ്രാഞ്ച് അംഗമാണ്. ഭാര്യ: പരേതയായ ശാന്ത. മക്കള്‍: ഡോ. പ്രീത വി.കെ

