നാദാപുരം: സ്ലാബില്ലാത്ത ഓടയില്‍ വീണ് ടാക്‌സി ഡ്രൈവറുടെ കൈയൊടിഞ്ഞു. പുറമേരിയിലെ മഠത്തില്‍ ലിബീഷിനാണ് (35)
ആറടിയോളം താഴ്ചയുള്ള ഓടയില്‍ വീണ് ഗുരുതരമായി പരിക്കേറ്റത്.
വടകര-നാദാപുരം സംസ്ഥാന പാതയില്‍ കക്കം വെള്ളിയിലാണ് അപകടം. റോഡരികില്‍ പാര്‍ക്ക് ചെയ്ത വാഹനത്തിനു സമീപത്തേക്ക് പോകുന്നതിനിടെ ഓടയില്‍ വീഴുകയായിരുന്നു. വെളിച്ചമില്ലാത്ത സ്ഥലമായതിനാല്‍ ആരും ലിബീഷിനെ കണ്ടില്ല. പിന്നീട് സ്വയം ഓടയില്‍ നിന്നു പുറത്ത് കടന്ന് വീട്ടിലെത്തിയ ശേഷം ചികിത്സ തേടുകയായിരുന്നു. വീഴ്ചയില്‍ കൈയ്ക്കും കാലിനുമടക്കം പരിക്കേറ്റു. വലതു കൈയുടെ എല്ലിന് പൊട്ടലുണ്ട്.