വടകര: പുതിയ ബസ് സ്റ്റാന്റില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍. പഴങ്കാവ് സ്വദേശി പളളിമാടത്തുമ്മല്‍ പവിത്രനാണ് (56)
മരിച്ചത്. ബസ് സ്റ്റാന്റിന്റെ വടക്കേ പ്രവേശന കവാടത്തിലെ ഹോട്ടലിനു മുന്നിലാണ് മൃതദേഹം കാണപ്പെട്ടത്. കിടന്നുറങ്ങുന്നതാണെന്നാണ് ആളുകള്‍ കരുതിയത്. രാവിലെ ഹോട്ടല്‍ തൊഴിലാളികള്‍ വിളിച്ചുണര്‍ത്തിയെങ്കിലും അനക്കമില്ലായിരുന്നു. വടകര പോലീസെത്തി മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
