Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോയ നാലു വയസുകാരിയെ കണ്ടെത്തി; തുണയായത് കെഎസ്ആര്‍ടിസി കണ്ടക്ടറുടെ ജാഗ്രത

April 24, 2025
in കേരളം
A A
കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്
Share on FacebookShare on Twitter

കൊല്ലം: കൊല്ലത്ത് നിന്നു നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോയ നാല് വയസുകാരിയെ കണ്ടെത്തി. കെഎസ്ആര്‍ടിസി കണ്ടക്ടറുടെ ജാഗ്രതയാണ് ഇതിന് തുണയായത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കോയമ്പത്തൂര്‍ സ്വദേശി ദേവിയെ കൊല്ലം ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്തുനിന്ന് തൃശൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടിസിയില്‍ ചെങ്ങന്നൂര്‍ ഡിപ്പോയിലാണ് നാടകീയ സംഭവങ്ങളുണ്ടായത്.
അടൂരില്‍ നിന്നാണ് കുട്ടിയെയും കൊണ്ട് സ്ത്രീ ബസില്‍ കയറിയത്. ബസില്‍ കയറിയ ഉടന്‍ കുട്ടി ഓടിച്ചെന്ന് കണ്ടക്ടര്‍ അനീഷിന്റെ കൈയില്‍ പിടിച്ചു. കുട്ടി കണ്ടക്ടറുടെ സീറ്റിനരികില്‍ നിന്ന് മാറാതെ നിന്നു. കൂടെയുളള സ്ത്രീ തമിഴും കുട്ടി മലയാളവും സംസാരിക്കുന്നത് കണ്ടപ്പോള്‍ അനീഷിന് സംശയമായി. ടിക്കറ്റ് എടുക്കാന്‍ കാശില്ലെന്നുകൂടി സ്ത്രീ പറഞ്ഞതോടെ കുട്ടിയെ തട്ടിക്കൊണ്ടുവന്നതാണെന്ന് ഉറപ്പായ അനീഷ് ബസ് പന്തളം പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയും ഇരുവരെയും പോലീസില്‍ ഏല്‍പിക്കുകയുമായിരുന്നു.
പത്തനാപുരം കുന്നിക്കോട് സ്വദേശിയുടെ മകളെയാണ് കാണാതായത്. മാനസിക വെല്ലുവിളി നേരിടുന്ന മാതാവുമായി കുട്ടി കഴിഞ്ഞ ദിവസം പുറത്തുപോയിരുന്നു. തുടര്‍ന്ന് കൊല്ലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നിന്നാണ് കുട്ടിയെ നാടോടി സ്ത്രീ തട്ടിയെടുത്തത്.

RECOMMENDED NEWS

സൈനിക വാഹനം താഴ്‌ചയിലേക്ക് മറിഞ്ഞു; 2 സൈനികർക്ക് വീരമൃത്യു, അഞ്ച് സൈനികർക്ക് പരുക്ക്; അപകടം കശ്മീരിൽ

സൈനിക വാഹനം താഴ്‌ചയിലേക്ക് മറിഞ്ഞു; 2 സൈനികർക്ക് വീരമൃത്യു, അഞ്ച് സൈനികർക്ക് പരുക്ക്; അപകടം കശ്മീരിൽ

5 months ago

മാര്‍ക്‌സ് കണ്ണന്‍ നമ്പ്യാരെ അനുസ്മരിച്ച് സിപിഐ

5 months ago

തീ​വ്ര​വാ​ദ​ത്തി​നെ​തി​രാ​യി സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ൾ​ക്കും പൂ​ർ​ണ പി​ന്തു​ണ: മു​ഖ്യ​മ​ന്ത്രി

1 month ago

കെ.കരുണാകരന്‍ മതേതര മൂല്യം ഉയര്‍ത്തിപ്പിടിച്ച നേതാവ്: ഷാഫി പറമ്പില്‍

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal