Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ബസ് കാലില്‍ കയറി ഇറങ്ങി; വയോധികന് പരിക്ക്

April 25, 2025
in പ്രാദേശികം
A A
ബസ് കാലില്‍ കയറി ഇറങ്ങി; വയോധികന് പരിക്ക്
Share on FacebookShare on Twitter

വടകര: പഴയ ബസ് സ്റ്റാന്റില്‍ ബസിന്റെ മുന്‍ ചക്രം കാലിലൂടെ കയറി ഇറങ്ങി വയോധികന് പരിക്ക്. മണിയൂര്‍ കരുവഞ്ചേരി സ്വദേശി വിദ്യാഭവനില്‍ വി.കെ അച്ചുതക്കുറുപ്പിനാണ് (82) പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ 11:15 ഓടെയാണ് സംഭവം. പഴയ ബസ് സ്റ്റാന്റില്‍ നിന്നു വടകര വില്യാപ്പള്ളി ആയഞ്ചേരി ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന KL13Q819113 പ്രാര്‍ഥന ബസ് ഇടിച്ചാണ് അപകടം. പഴയ സ്റ്റാന്‍ഡില്‍ നിന്നു ഭാര്യ രാധക്കൊപ്പം മറുഭാഗത്തേക്ക് കടക്കുന്നതിനിടയില്‍ വില്യാപ്പള്ളി ഭാഗത്തേക്കുള്ള ട്രാക്കില്‍ പാര്‍ക്ക് ചെയ്യാന്‍ എടുത്ത പ്രാര്‍ഥന ബസ് അച്യുതക്കുറുപ്പിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിലത്തു വീണ ഇയാളുടെ കാലിലൂടെ ബസിന്റെ മുന്‍ചക്രം കയറി ഇറങ്ങുകയും ചെയ്തു. ഓടിയെത്തിയവര്‍ ഇയാളെ വടകര സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അച്ചുതക്കുറുപ്പിന്റ കാലിന് പൊട്ടലുണ്ട്. തലക്കും മുറിവേറ്റിട്ടുണ്ട്.

RECOMMENDED NEWS

മുതിർന്ന കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ അന്തരിച്ചു

2 months ago
സ്ത്രീ പുരുഷ സമത്വം മുസ്ലിം ലീഗ് അംഗീകരിക്കുന്നില്ല; വിവാദ പ്രസ്താവനയുമായി പി.എം.എ സലാം

സ്ത്രീ പുരുഷ സമത്വം മുസ്ലിം ലീഗ് അംഗീകരിക്കുന്നില്ല; വിവാദ പ്രസ്താവനയുമായി പി.എം.എ സലാം

4 months ago
ജനങ്ങളുടെ ജീവനും സ്വത്തും ഭീഷണിയില്‍; ഉപ്പിലാറമല സംരക്ഷിക്കണമെന്ന് കോണ്‍ഗ്രസ്

ജനങ്ങളുടെ ജീവനും സ്വത്തും ഭീഷണിയില്‍; ഉപ്പിലാറമല സംരക്ഷിക്കണമെന്ന് കോണ്‍ഗ്രസ്

6 days ago

ടി.പി.ചന്ദ്രശേഖരനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇന്നും നീറ്റലോടെ കെ.സുരേഷ്‌കുറുപ്പ്; ‘ടിപിയുടെ പോക്കറ്റില്‍ കണ്ടത് എന്റെ മകന്റെ വിവാഹത്തിന് വരാനെടുത്ത ട്രെയിന്‍ ടിക്കറ്റ്’

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal