വടകര: മലയാളി വിദ്യാര്‍ഥിനി അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു. വടകര സ്വദേശി ഹെന്ന (21) യാണ് മരിച്ചത്.
ന്യൂജഴ്‌സിയിലെ റട്ട്‌ഗേസ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയാണ്. കോളജിലേക്ക് പോകുംവഴി ഹന്നയുടെ കാറില്‍ മറ്റൊരു കാര്‍ ഇടിച്ചാണ് അപകടം. കസ്റ്റംസ്‌റോഡിലെ അസ്‌ലം വടകര – സാദിജ ചേളന്നൂര്‍ ദമ്പതികളുടെ മകളാണ്. രക്ഷിതാക്കള്‍ക്കൊപ്പം ന്യൂജഴ്‌സിയിലായിരുന്നു താമസം. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് നടപടികള്‍ പുരോഗമിക്കുന്നു. ഖബറടക്കം അമേരിക്കയില്‍ നടക്കും.
