Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

ജനകീയ ആരോഗ്യ കേന്ദ്രം ആക്രമിച്ചതില്‍ വ്യാപക പ്രതിഷേധം

April 22, 2025
in പ്രാദേശികം
A A
ജനകീയ ആരോഗ്യ കേന്ദ്രം ആക്രമിച്ചതില്‍ വ്യാപക പ്രതിഷേധം
Share on FacebookShare on Twitter

നരിപ്പറ്റ: നരിപ്പറ്റ പഞ്ചായത്തിലെ ഉരുപ്പുള്ളകാവില്‍ സ്ഥിതി ചെയ്യുന്ന താഴെ നരിപ്പറ്റ ജനകീയ ആരോഗ്യ കേന്ദ്രം സാമൂഹിക ദ്രോഹികള്‍ ആക്രമിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. കെട്ടിടത്തിന് കേടുപാടുകള്‍ വരുത്തുകയും ദേശീയ ആരോഗ്യ പരിപാടികളുടെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് നല്‍കാനായി സെന്ററില്‍ സൂക്ഷിച്ച മരുന്നും ലാബ് പരിശോധനകള്‍ക്കായിട്ടുള്ള ടെസ്റ്റ് കിറ്റുകളും നശിപ്പിച്ചതില്‍ നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രം സ്റ്റാഫ് വെല്‍ഫെയര്‍ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
എട്ട് ആരോഗ്യ പ്രവര്‍ത്തകരില്‍ എഴുപേരും വനിതകളായിട്ടുള്ള കേന്ദ്രത്തില്‍ ജോലി ചെയ്യാന്‍ സുരക്ഷിതമായ സാഹചര്യമൊരുക്കണമെന്നും കുറ്റവാളികളെ ഉടന്‍തന്നെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. ഡോ.ഷാരോണ്‍.എം.എ, ഡോ.പ്രദോഷ് കുമാര്‍.എം, ഡോ.സുഹാദ്.എച്ച്.എസ്, സന്തോഷ് കുമാര്‍ എം.എസ്, മായ.കെഎസ്, അഖിലേഷ്.ബി.എഫ്, അക്ഷയ്കാന്ത്.വി, ദീപ.സി.ബാനു, പ്രകാശ്.എം.കെ, പ്രമോദ് കുനിയില്‍ എന്നിവര്‍ സംസാരിച്ചു.

കക്കട്ടില്‍: താഴെ നരിപ്പറ്റ ജനകീയ ആരോഗ്യ കേന്ദ്രം അക്രമിച്ച സാമൂഹ്യദ്രോഹികളുടെ നടപടിയില്‍ എന്‍ജിഒ യൂണിയന്‍ നാദാപുരം ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് ടി കെ സുധീഷ് അധ്യക്ഷത വഹിച്ചു. വി പി രാജീവന്‍, സതീശന്‍ ചിറയില്‍, കെ കെ വിനോദന്‍, ഷിജു കെ എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

ഹജ്ജ് യാത്രയയപ്പും ആദരവും ഒരുക്കി ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍

ഹജ്ജ് യാത്രയയപ്പും ആദരവും ഒരുക്കി ഖുര്‍ആന്‍ ലേണിംഗ് സ്‌കൂള്‍

1 month ago
മൈക്കുളങ്ങര തീവെപ്പ്: സമഗ്രാന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്

വില്യാപ്പള്ളി തീവെപ്പ്: സമഗ്രാന്വേഷണം വേണമെന്ന് ആര്‍ജെഡി

4 months ago
തുലാറ്റുനട തയ്യുള്ളതില്‍ മൊയ്തീന്‍ അന്തരിച്ചു

തുലാറ്റുനട തയ്യുള്ളതില്‍ മൊയ്തീന്‍ അന്തരിച്ചു

2 weeks ago
മഹാത്മജി-ശ്രീനാരായണഗുരു സമാഗമ ശതാബ്ദി; നാളെ വടകരയില്‍ വിചാരസത്രം

മഹാത്മജി-ശ്രീനാരായണഗുരു സമാഗമ ശതാബ്ദി; നാളെ വടകരയില്‍ വിചാരസത്രം

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal