ഓര്‍ക്കാട്ടേരി: ഒപ്പരം അഖിലേന്ത്യാ വോളിയുടെ രണ്ടാം ദിവസം നടന്ന വനിതാ വിഭാഗം മത്സരത്തില്‍ കെഎസ്ഇബിക്ക് വിജയം.
ഏകപക്ഷീയമായ മൂന്ന് സെറ്റുകള്‍ക്ക് അസംപ്ഷന്‍ കോളജ് ചങ്ങനാശേരിയെയാണ് കെഎസ്ഇബി തോല്‍പിച്ചത്. തുടര്‍ച്ചയായി രണ്ടു മത്സരത്തിലും തോല്‍വി അണഞ്ഞതോടെ അസംപ്ഷന്‍ കോളജ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ഉദ്ഘാടന മത്സരത്തില്‍ അസംപ്ഷന്‍ കോളജ് ഇന്‍കം ടാക്‌സ് ചെന്നൈയോട് തോറ്റിരുന്നു.
ചൊവ്വാഴ്ച അതികായരായ കെഎസ്ഇബി എളുപ്പം വിജയം സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 25-22, 25-22, 25-20. സര്‍വീസിംഗിലും അറ്റാക്കിംഗിലും ബ്ലോക്കിലും ഫിനിഷിംഗിലും കെഎസ്ഇബി താരങ്ങള്‍ അസംപ്ഷന്‍ കോളജിനെ ഷോക്കേല്‍പിക്കുന്നതാണ് കണ്ടത്.
പുരുഷ വിഭാഗത്തില്‍ ബിപിസിഎല്‍ വിജയം കൊയ്തു. നേരിട്ടുള്ള സെറ്റുകള്‍ക്ക്
കേരള പോലീസിനെയാണ് ബിപിസിഎല്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 25-23, 25-17, 25-20.
സ്‌കോര്‍ സൂചിപ്പിക്കുന്നതു പോലെ ഏകപക്ഷീയമായ വിജയമാണ് ബിപിസിഎല്‍ നേടിയത്. ആദ്യ ദിവസം ഇന്ത്യന്‍ നേവിയെ തോല്‍പിച്ച കേരള പോലീസിന്റെ നിറംമങ്ങിയ പ്രകടനമാണ് രണ്ടാം ദിവസം കണ്ടത്. എങ്കിലും ഗ്യാലറിയെ ഇളക്കിമറിക്കുന്ന
പ്രകടനം താരങ്ങളില്‍ നിന്നുണ്ടായി.
രണ്ടാം ദിവസത്തെ വിശിഷ്ടാതിഥികളായ വടകര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.എം.വിമല, ഡിവൈഎസ്പി ഹരിപ്രസാദ് തുടങ്ങിയവര്‍ കളിക്കാരെ പരിചയപ്പെട്ടു.

ചൊവ്വാഴ്ച അതികായരായ കെഎസ്ഇബി എളുപ്പം വിജയം സ്വന്തമാക്കുകയായിരുന്നു. സ്‌കോര്‍: 25-22, 25-22, 25-20. സര്‍വീസിംഗിലും അറ്റാക്കിംഗിലും ബ്ലോക്കിലും ഫിനിഷിംഗിലും കെഎസ്ഇബി താരങ്ങള്‍ അസംപ്ഷന്‍ കോളജിനെ ഷോക്കേല്‍പിക്കുന്നതാണ് കണ്ടത്.
പുരുഷ വിഭാഗത്തില്‍ ബിപിസിഎല്‍ വിജയം കൊയ്തു. നേരിട്ടുള്ള സെറ്റുകള്‍ക്ക്

സ്‌കോര്‍ സൂചിപ്പിക്കുന്നതു പോലെ ഏകപക്ഷീയമായ വിജയമാണ് ബിപിസിഎല്‍ നേടിയത്. ആദ്യ ദിവസം ഇന്ത്യന്‍ നേവിയെ തോല്‍പിച്ച കേരള പോലീസിന്റെ നിറംമങ്ങിയ പ്രകടനമാണ് രണ്ടാം ദിവസം കണ്ടത്. എങ്കിലും ഗ്യാലറിയെ ഇളക്കിമറിക്കുന്ന

രണ്ടാം ദിവസത്തെ വിശിഷ്ടാതിഥികളായ വടകര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.എം.വിമല, ഡിവൈഎസ്പി ഹരിപ്രസാദ് തുടങ്ങിയവര്‍ കളിക്കാരെ പരിചയപ്പെട്ടു.
ഇന്നത്തെ കളി (ബുധന്‍)
വനിതാ വിഭാഗം
കെഎസ്ഇബി X ഇന്‍കം ടാക്‌സ് ചെന്നൈ
പുരുഷ വിഭാഗം
ഇന്ത്യന്‍ നേവി X ബിപിസിഎല്‍ കൊച്ചി