വടകര: ചെമ്മരത്തൂരില്‍ മണ്ണ് ഖനനത്തിനെതിരെ നാട്ടുകാര്‍ രംഗത്ത് വന്നത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ദേശീയ പാതയ്ക്കായി
ചെമ്മരത്തൂരിലെ ഉപ്പിലാറി മലയില്‍ നിന്ന് മണ്ണെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്.
ദേശീയപാതക്കു വേണ്ടി മണ്ണെടുക്കാന്‍ വലിയ ശ്രമമാണ് നടക്കുന്നത്. ഇതിനായി കരാര്‍ കമ്പനി കണ്ടെത്തിയ സ്ഥലമാണ് ഉപ്പിലാറ മല. ഇവിടേക്ക് റോഡ് വെട്ടുമ്പോള്‍ തന്നെ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നത്തിനിടയാക്കുമെന്ന് പറഞ്ഞാണ് നാട്ടുകാര്‍ രംഗത്തുവന്നത്. ജെസിബി ഉള്‍പെടെയുള്ള സന്നാഹവുമായി ഇന്ന്
മണ്ണെടുക്കാനെത്തിയതോടെ പരിസരവാസികള്‍ തടയുകയായിരുന്നു.
ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മണ്ണെടുക്കല്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.
ദേശീയപാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിന് മണ്ണ് അനിവാര്യമാണ്. അതിനാല്‍ എല്ലാ സന്നാഹവും ഉപയോഗിച്ച് ഉപ്പിലാറ മലയില്‍ നിന്ന് മണ്ണെടുക്കാന്‍ തന്നെയാണ് അധികൃതരുടെ തീരുമാനം. ഈയിടെ കൊയിലാണ്ടി താലൂക്കിലും ഇതേപോലെ
എതിര്‍പ് ഉയര്‍ന്നെങ്കിലും അധികാരികള്‍ ശക്തമായ നടപടി കൈക്കൊള്ളുകയായിരുന്നു.