നാദാപുരം: കല്ലാച്ചി-വളയം റോഡില്‍ വാഹനങ്ങള്‍ തമ്മില്‍ ഉരസിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ സംഘര്‍ഷം
പരിഹരിക്കാനെത്തിയ മുസ്ലിം ലീഗ് ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് കുറുവയിലിനെ മര്‍ദിച്ച് പരിക്കേല്‍പിച്ച സംഭവത്തില്‍ 20 പേര്‍ക്കെതിരെ വളയം പോലീസ് കേസെടുത്തു . പേരറിയാവുന്ന 10 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെയും വധ ശ്രമം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസിലെ പരാതിക്കാരിയുടെ ഭര്‍ത്താവിനെതിരെയും ലീഗ് നേതാവിന്റെ പരാതിയില്‍ കേസ് എടുത്തിട്ടുണ്ട്.
