തോടന്നൂര്‍: കേരള സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചറല്‍ പ്രൊഡക്റ്റ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ (ഹോര്‍ട്ടി കോര്‍പ്പ്) വടകര ഉപകേന്ദ്രത്തെ
സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹോര്‍ട്ടികോര്‍പ്പ് എംപ്ലോയിസ് യൂണിയന്‍ (എഐടിയുസി) വടകര മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തോടന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ഉപകേന്ദ്രത്തിന് മുന്നില്‍ ധര്‍ണ നടത്തി. പച്ചക്കറി മൊത്ത വിതരണക്കാര്‍ക്ക് നല്‍കുന്നതിനുള്ള തുക കുടിശ്ശിക ആയതിനാല്‍ ഡിപ്പോയിലേക്കുള്ള പച്ചക്കറി വിതരണം നിര്‍ത്തിയിരിക്കുകയാണ്. നാലു ദിവസമായി പച്ചക്കറി സ്റ്റാളുകള്‍ അടഞ്ഞുകിടക്കുന്നു. മൊത്ത വിതരണക്കാരുടെ കുടിശിക തീര്‍ത്ത് പച്ചക്കറി വിതരണം പുനഃസ്ഥാപിച്ച് സ്ഥാപനം തുറന്ന് പ്രവര്‍ത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുക, സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക്
തൊഴില്‍ ദിനങ്ങള്‍ ഉറപ്പു വരുത്തുക, മുഴുവന്‍ ജീവനക്കാര്‍ക്കും ഇഎസ്‌ഐ, പ്രൊവിഡന്റ് ഫണ്ട് ആനുകൂല്യം ലഭ്യമാക്കുക, സാധ്യമായ സ്ഥലങ്ങളില്‍ വില്‍പനശാലകള്‍ ആരംഭിക്കുക, സ്ഥാപനം ലാഭകരമാകുന്നതിന് പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുക, മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ സമീപനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
സിപിഐ.ആയഞ്ചേരി മണ്ഡലം സെക്രട്ടറി കെ.പി.പവിത്രന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. പി.കെ.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ടി.സുരേഷ്, പി.പി.രാജന്‍, അഭിജിത്ത് കോറോത്ത് എന്നിവര്‍ സംസാരിച്ചു. കാര്‍ത്തിക് രാജീവ്, കെ.ഷൈനി, കെ.സനിഷ എന്നിവര്‍ നേതൃത്വം നല്‍കി.