നാദാപുരം: സംസ്ഥാന പാതയില്‍ അപകടകരമായി മത്സര ഓട്ടം നടത്തിയ രണ്ട് ബസുകള്‍ നാദാപുരം പോലീസ്
കസ്റ്റഡിയിലെടുത്തു ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്.
തുണേരി സ്വദേശി ബാപ്പറത്ത് താഴെ കുനിയില്‍ ബി.ടി.കെ.റെജിത്ത് (30), കായക്കൊടി സ്വദേശി പള്ളിപ്പെരുമ്പടത്തില്‍ ജയേഷ് (42)
എന്നിവര്‍ക്കെതിരെയാണ് നാദാപുരം പോലീസ് കേസെടുത്തത്. കുറ്റ്യാടി നിന്ന് നാദാപുരം ഭാഗത്തേക്ക് സര്‍വീസ് നടത്തുകയായിരുന്ന കെഎല്‍ 18 ഡബ്ല്യു 3251 സോള്‍മേറ്റ് ബസും കെഎല്‍ 13 എ.കെ.6399 ഹരേ റാം ബസുമാണ് മല്‍സര ഓട്ടം നടത്തിയത്. കല്ലാച്ചി മുതല്‍ നാദാപുരം സ്റ്റാന്റ് വരെ ബസിലെ യാത്രക്കാര്‍ക്കും റോഡിലെ മറ്റ് വാഹനങ്ങള്‍ക്കും അപകടം
ഉണ്ടാക്കുംവിധമാണ് ഇരു ഡ്രൈവര്‍മാരും വാഹനം ഓടിച്ചത്.
നാദാപുരം സ്റ്റാന്റിലെത്തിയ ഇരു ബസിലെയും ജീവനക്കാര്‍ പരസ്പരം പോര്‍വിളി നടത്തുകയും ചെയ്തു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രണ്ട് ബസുകളും കസ്റ്റഡിയിലെടുക്കുകയും ഡ്രൈവര്‍മാര്‍ക്കെതിരെ കേസ് എടുക്കുകയുമായിരുന്നു.